അഞ്ചൽ ഗ്രാമപ്പഞ്ചായത്ത് കാര്യാലയം മാറ്റി നിർമിക്കണം

അഞ്ചൽ ഗ്രാമപ്പഞ്ചായത്ത് കാര്യാലയം മാറ്റി നിർമിക്കണം

അഞ്ചൽ :മാർക്കറ്റ് ജങ്ഷനിലെ സിവിൽ സ്റ്റേഷൻ പരിസരത്ത് ആധുനിക സൗകര്യങ്ങളുള്ള ഗ്രാമപ്പഞ്ചായത്ത് കാര്യാലയം നിർമിക്കണമെന്ന്‌ ആവശ്യം. പഞ്ചായത്ത് ഓഫീസ് മാറ്റിസ്ഥാപിക്കുന്നതിനായി 13 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിനു സമർപ്പിക്കുകയും ചെയ്തു. എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ എത്തിക്കുന്നത് ജനങ്ങൾക്ക് സഹായകമാകും. ഇതിനായി മിനി സിവിൽ സ്റ്റേഷനു മുന്നിലുള്ള 40-സെന്റ്‌ വസ്തു കെട്ടിടനിർമാണത്തിന് ഉപയോഗിക്കാവുന്നതാണ്. To advertise here, അഞ്ചൽ ഗ്രാമപ്പഞ്ചായത്തിന്റെ ഒരേക്കർ ഭൂമിയിലെ 60 സെന്റ് സ്ഥലം മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനായി നേരത്തേ വിട്ടുനൽകിയിരുന്നു. ആർ.ഒ.ജങ്ഷനിൽ പ്രവർത്തിക്കുന്ന ഗ്രാമപ്പഞ്ചായത്ത് കാര്യാലയം അവിടെനിന്നു മാറ്റുന്നതോടെ ആ സ്ഥലം അഞ്ചൽ ഗവൺമെന്റ് ആശുപത്രിയുടെ വികസനത്തിന് ഉപയോഗിക്കാം. ഒരു സൗകര്യവും ഇല്ലാതെയാണ് നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസിലെത്തുന്നവർക്ക് ഇരിക്കാനോ വാഹനം പാർക്ക് ചെയ്യാനോ സൗകര്യമില്ല. പഞ്ചായത്ത് ഓഫീസ് സിവിൽ സ്റ്റേഷൻ പരിസരത്തേക്ക്‌ മാറ്റുന്നതോടെ മിക്കവാറും എല്ലാ സർക്കാർ ഓഫീസുകളും മിനി സിവിൽ സ്റ്റേഷനിലേക്കു മാറും. സബ് ട്രഷറി, കൃഷിഭവൻ, വില്ലേജ് ഓഫീസ്, സബ് രജിസ്‌ട്രാർ ഓഫീസ്, റീ സർവേ ഓഫീസ്, സെയിൽ ടാക്സ് ഓഫീസ്, പൊതുമരാമത്ത് റോഡ്, കെട്ടിടവിഭാഗങ്ങൾ, അക്ഷയകേന്ദ്രം ഉൾപ്പെടെയുള്ളവയാണ് മിനി സിവിൽ സ്റ്റേഷനിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്‌. ഗ്രാമപ്പഞ്ചായത്ത് കാര്യാലയം മാറ്റിസ്ഥാപിക്കാൻ പുതിയ ഭരണസമിതി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 19 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഞ്ചൽ ഗ്രാമപ്പഞ്ചായത്ത് കാര്യാലയം മാറ്റി നിർമിക്കണം — Mathr… | Boolokam