അടച്ചുകെട്ടിയ വഴി തുറന്നു, അന്തിമ ചർച്ച ഇന്ന്

അടച്ചുകെട്ടിയ വഴി തുറന്നു, അന്തിമ ചർച്ച ഇന്ന്

M
MathrubhumiSource Link
അരൂർ : പത്ത് വർഷത്തിലധികമായി നിലനിന്നിരുന്ന വഴിത്തർക്കത്തിന് രണ്ട് മണിക്കൂറിനിടെ താത്കാലിക തീരുമാനം. അടച്ചുകെട്ടിയ വഴി തുറന്നു. To advertise here, ഇരുകൂട്ടർ തമ്മിലുള്ള തർക്കത്തിൽ ബുധനാഴ്ച അരൂർ പോലീസ് സ്‌റ്റേഷനിൽ വെച്ച് അന്തിമ അനുരഞ്ജന ചർച്ച നടക്കും. വഴിയടഞ്ഞ കുടുംബം പഞ്ചായത്തിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തെ തുടർന്നായിരുന്നു അടച്ചുകെട്ടിയ വഴി തുറന്നത്, അരൂർ പതിനാറാം വാർഡിൽ കമ്പിയേകത്ത് തെക്കേ നികർത്തിൽ ചന്ദ്രബോസ്, സഹോദരൻ സരസൻ എന്നിവർക്കാണ് റോഡിലേക്കുള്ള വഴി തുറന്നത്. പത്തുവർഷമായി അയൽവാസിയുമായി വഴിതർക്കം ഉണ്ടായിരുന്നു. കുറച്ചുനാൾ മുൻപ് വഴി അയൽവാസി അടച്ചുകെട്ടി. ഇതേ തുടർന്ന് തോടിന് കുറുകെ ചെറിയ പാലം കടന്നാണ് രണ്ടുവീട്ടുകാരും പുറത്ത് പോയിരുന്നത്. പലയിടങ്ങളിൽ പരാതി നൽകിയിട്ടും തീർപ്പാകാതെ കിടന്ന തർക്കത്തിനാണ് പോലീസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചൊവ്വാഴ്ച താത്ക്കാലിക തീരുമാനമുണ്ടായത്. രാവിലെ 10-ന് പ്ലക്കാർഡുകളുമേന്തി സമരക്കാർ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കി. പിന്നാലെ ഇവർക്ക് വീട്ടിലേക്ക് ചെല്ലാനുള്ള നിർദേശം ലഭിച്ചു. ഒപ്പം പോലീസും ജനപ്രതിനിധികളും എത്തി അടച്ചുകെട്ടിയ വഴി തുറന്നു. ഇരുകൂട്ടരും തമ്മിലുള്ള ബാക്കി തർക്കങ്ങളാണ് ബുധനാഴ്ച ചർച്ച ചെയ്യുക. Published: 25 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടച്ചുകെട്ടിയ വഴി തുറന്നു, അന്തിമ ചർച്ച ഇന്ന് — Mathrubhumi… | Boolokam