ദേശീയപാതാ വികസനം To advertise here, നീലേശ്വരം : മാർക്കറ്റ് ജങ്‌ഷനിൽ പഴയ പാലം പുനർനിർമിച്ച് കോട്ടപ്പുറം റോഡിൽ അടിപ്പാത അനുവദിക്കണമെന്നും കരുവാച്ചേരി വളവിൽ മേൽ നടപ്പാലം നിർമിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കുകയും നഗരസഭാ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം ദേശീയപാതാ അധികൃതർക്ക് നിവേദനം നൽകുകയുംചെയ്തിരുന്നു. അതിന്റെ ഭാഗമായി ദേശീയപാതാ അതോറിറ്റിയുടെ കൺസൽട്ടന്റ് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ നഗരസഭാ അധികൃതരുടെ സാന്നിധ്യത്തിൽ സ്ഥലപരിശോധന നടത്തുകയും അടിപ്പാതയുടെ ആവശ്യകത വിലയിരുത്തുകയുംചെയ്തു. കരുവാച്ചേരി വളവിൽമേൽ നടപ്പാലം വേണമെന്ന ആവശ്യം കൺസൽട്ടന്റ് എൻജിനീയർ ബോധ്യപ്പെടുകയും ആയത് സ്ഥാപിക്കാനുള്ള ശുപാർശ ദേശീയപാതാ അതോറിറ്റി റീജണൽ ഓഫീസർക്ക് സമർപ്പിക്കുമെന്നും അറിയിച്ചു. കോട്ടപ്പുറം ജങ്‌ഷനിൽ ആവശ്യപ്പെട്ട അടിപ്പാതപഴയ പാലം പുനർ നിർമിക്കുന്ന സമയത്ത് മാത്രമേ സാധ്യമാക്കാൻ കഴിയൂ എന്നാണ് വിദഗ്ദ സംഘം അറിയിച്ചത്. കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലായ നീലേശ്വരത്തെ പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കുകയും കോട്ടപ്പുറം ജങ്‌ഷനിൽ അടിപ്പാത നിർമിക്കുകയുംചെയ്താൽ മാത്രമേ നീലേശ്വരം നഗരത്തിലെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ. ഈ വിഷയം ഉന്നയിച്ച് രാഷ്ട്രീയപ്പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സംയുക്തയോഗം വിളിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. സന്ദർശകസംഘത്തിൽ നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, ഇ. ഷജീർ, പി.വി. സതീശൻ, കെ.വി. സുരേഷ് കുമാർ, സേതു ബങ്കളം, എം. ജയറാം, വിനോദ് കുമാർ അരമന, എം.വി. ഭരതൻ തുടങ്ങിയവർ സംബന്ധിച്ചു. Published: 24 Mar 2026, 03:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അടിപ്പാത, മേൽനടപ്പാലം സാധ്യത പഠിക്കാൻ സംഘമെത്തി
M
MathrubhumiSource Link
about 2 months ago