അടിപ്പാതയോ കുരുക്കോ..!

അടിപ്പാതയോ കുരുക്കോ..!

ദേശീയപാതയിലെ അടിപ്പാതയിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നു To advertise here, മൊഗ്രാൽപുത്തൂർ : നവീകരണം പൂർത്തിയായ ദേശീയപാതയിലെ അടിപ്പാത വണ്ടികൾക്കുള്ള കുരുക്കായി മാറുന്നതായി പരാതി. പാതയുടെ ഇരുവശത്തും ഉയരം വ്യത്യസ്തമായതു കാരണം ഇവിടെ സ്ഥിരമായി വാഹനങ്ങൾ കുടുങ്ങുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രവേശന കവാടത്തിലെ ഉയരം കണ്ട് കടന്നാൽ, വാഹനം കുടുങ്ങുമെന്നാണ് അനുഭവസ്ഥർക്ക് പറയാനുള്ളത്. നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ അടിപ്പാതയിൽ കുടുങ്ങിയിട്ടുള്ളത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ ടൗണിൽ പണിതിട്ടുള്ള അടിപ്പാതയിലാണ് വാഹനങ്ങൾ കെണിയിൽപ്പെടുന്നത്. കാസർകോട്ടുനിന്ന്‌ കുമ്പളയിലേക്ക് സർവീസ് റോഡിലൂടെ വരുമ്പോൾ കിട്ടുന്ന ഭാഗത്താണ് അടിപ്പാതയ്ക്ക് ഉയരക്കുറവുള്ളത്. മറുഭാഗത്ത്‌ ഉയരക്കൂടുതലും. ഉയരം കൂടിയ ഭാഗത്തുകൂടി വരുന്ന സാമാന്യം ഉയരമുള്ള വാഹനങ്ങൾ കടന്ന് പാതി പിന്നീടുമ്പോഴും മുകൾഭാഗം അടിപ്പാതയുടെ മേൽക്കൂരയിൽ മുട്ടുന്നതിനാൽ അവിടെ കുടുങ്ങും. പിന്നെ അങ്ങോട്ടുമിങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥ. മിക്കവാഹനങ്ങളും ശ്രദ്ധയോടെ തള്ളിമാറ്റിയാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം അബദ്ധത്തിൽ വാൻ കുടുങ്ങി. പിന്നീട് വാഹനം നീക്കിയപ്പോൾ മുകൾഭാഗം ഉരഞ്ഞ് നാശം സംഭവിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ശബ്ദസംവിധാനം വഹിച്ചുള്ള അനൗൺസ്‌മെൻറ് വാഹനങ്ങളും ഇതേരീതിയിൽ കുടുങ്ങി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആക്രിസാധനങ്ങളുമായി വരികയായിരുന്ന പിക്കപ്പും കുടുങ്ങുകയുണ്ടായി. അശാസ്ത്രീയമായ നിർമാണമാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഒട്ടേറെ വാഹനങ്ങൾക്ക് ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ഇരുവശങ്ങളിലേക്കും കടക്കണമെങ്കിൽ നിലവിൽ കിലോമീറ്ററുകൾ അപ്പുറത്തേക്ക് സഞ്ചരിക്കേണ്ടിവരുന്നു. ചൗക്കിയിലാണ് നിലവിൽ വലിയ അടിപ്പാതയുള്ളത്. എരിയാലിലുള്ള അടിപ്പാതയ്ക്കും ഉയരക്കുറവുണ്ട്. Published: 22 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടിപ്പാതയോ കുരുക്കോ..! — Mathrubhumi | Boolokam | Boolokam