അടുക്കളയിൽ നിന്ന് കിടപ്പറയിലേക്ക്: പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ കോണ്ടം വ്യവസായത്തെ ബാധിക്കുന്നു

അടുക്കളയിൽ നിന്ന് കിടപ്പറയിലേക്ക്: പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ കോണ്ടം വ്യവസായത്തെ ബാധിക്കുന്നു

M
MathrubhumiSource Link
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇന്ത്യയിൽ പാചകവാതകക്ഷാമത്തിലേക്ക് നയിച്ചിരിക്കുകയാണ്. പെട്രോളിനും ഡീസലിനുമെല്ലാം വിലകൂട്ടേണ്ട സ്ഥിതി വന്നിരിക്കുന്നു. എന്നാൽ പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയിലെ അപ്രതീക്ഷിതമായ ഒരു മേഖലയെക്കൂടി കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്; 8000 കോടി രൂപയിലേറെ മൂല്യമുള്ള രാജ്യത്തെ കോണ്ടം നിർമാണവ്യവസായം. പ്രതിവർഷം 400 കോടിയിലധികം യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന ഈ മേഖല, അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യവും കുതിച്ചുയരുന്ന ഉത്പാദനച്ചെലവും കാരണം വൻ വെല്ലുവിളിയാണ് നേരിടുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. To advertise here, കോണ്ടം നിർമാണത്തിന് അത്യന്താപേക്ഷിതമായ രണ്ടു വസ്തുക്കളാണ് സിലിക്കൺ ഓയിലും അമോണിയയും. നിലവിൽ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സിലിക്കൺ ഓയിലിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. റബ്ബർ പാൽ കേടുകൂടാതെ സൂക്ഷിക്കാൻ ആവശ്യമായ അമോണിയയുടെ വിലയിൽ 40 മുതൽ 50 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനുപുറമെ, പാക്കേജിങ്ങിന് ആവശ്യമായ പി.വി.സി. (PVC), അലുമിനിയം ഫോയിൽ എന്നിവയുടെ വിലക്കയറ്റവും വിതരണശൃംഖലയിലെ തടസ്സങ്ങളും ഉൽപാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ഉത്പാദകരായ പൊതുമേഖലാസ്ഥാപനം എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് (HLL Lifecare Ltd), മാൻകൈൻഡ് ഫാർമ, ക്യൂപിഡ് ലിമിറ്റഡ് എന്നിവരെല്ലാം ഈ പ്രതിസന്ധി നേരിടുകയാണ്. പ്രതിവർഷം 221 കോടി കോണ്ടങ്ങൾ ഉത്പാദിപ്പിക്കുന്ന എച്ച്.എൽ.എൽ. ലൈഫ് കെയറിനെ സംബന്ധിച്ചിടത്തോളം ഈ വിതരണതടസ്സങ്ങൾ വലിയൊരു ആഘാതമാണ്. പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ അടങ്ങിയ എല്ലാ വസ്തുക്കളെയും ഈ സാഹചര്യം ബാധിച്ചിട്ടുണ്ടെന്ന് കർണാടക ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു. ഇന്ത്യയിൽ വളരെ മിതമായ നിരക്കിലാണ് കോണ്ടം വില്പന നടത്തുന്നത്. എന്നാൽ ഉത്പാദനച്ചെലവ് വർധിക്കുന്നത് മൂലം വില കൂട്ടാൻ കമ്പനികൾ നിർബന്ധിതരാവും. കോണ്ടം വിലക്കയറ്റം അതിന്റെ ഉപയോഗം കുറയ്ക്കാൻ ഇടയാക്കിയാൽ കുടുംബസൂത്രണം, ജനസംഖ്യാനിയന്ത്രണം, ലൈംഗികരോഗവ്യാപനം തടയൽ തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വലിയ വെല്ലുവിളിയാവും. Content Highlights: The ongoing West Asia conflict has severely disrupted India’s ₹8,000 crore condom manufacturing industry due to the shortage of essential raw materials like silicon oil and a nearly 50% price hike in ammonia, threatening both production costs and national family planning goals. Published: 01 Apr 2026, 05:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടുക്കളയിൽ നിന്ന് കിടപ്പറയിലേക്ക്: പശ്ചിമേഷ്യൻ സംഘർഷം ഇന്ത്… | Boolokam