അടൂരിൽ പൈപ്പ് പൊട്ടി; കഴുകിവിട്ടു, നനച്ചുംവിട്ടു

അടൂരിൽ പൈപ്പ് പൊട്ടി; കഴുകിവിട്ടു, നനച്ചുംവിട്ടു

അടൂർ : കെ.എസ്.ആർ.ടി.സി.ജങ്ഷനുസമീപം ഇരട്ടപ്പാലത്തിൽ ജലവിതരണ പൈപ്പ് പൊട്ടി. നടുവിലെ പഴയ പാലത്തിന്റെ വശത്തുകൂടി പള്ളിക്കൽ, മണക്കാല ഭാഗത്തേക്ക് പോകുന്ന പ്രധാന പൈപ്പിൽനിന്നാണ് വെള്ളം ശക്തിയായി തെറിച്ചത്. മറുവശത്തെ പാലത്തിൽ വരെ വെള്ളം ചീറ്റിയെത്തി. To advertise here, ജലധാരയിൽ വാഹനങ്ങൾ നിർത്തി ചെളികളയാൻ തിരക്കായിരുന്നു. വെള്ളം തെറിക്കുന്നത് ശ്രദ്ധിക്കാതെ എത്തിയ ഇരുചക്രവാഹനയാത്രക്കാർ നനഞ്ഞുകുതിർന്നു. ഓട്ടോറിക്ഷയിലേക്കും ഗ്ലാസ് ഇടാതെ വന്ന വാഹനങ്ങൾക്കുള്ളിലേക്കും വെള്ളം തെറിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ചെറിയ തോതിൽ തുടങ്ങിയ വെള്ളമൊഴുക്ക് പെട്ടെന്ന് ശക്തമായി. ഒരുമണിക്കൂറിനുശേഷം ഒഴുക്കുനിന്നു. വ്യാഴാഴ്ച രാവിലെ മുതൽ പൈപ്പിൽ കൂടി ചെറിയരീതിയിൽ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. തുടർന്ന് ജീവനക്കാർ അറ്റകുറ്റപണി നടത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച വാൽവിന്റെ ഭാഗത്തുനിന്ന് വീണ്ടും വെള്ളം തെറിച്ചുതുടങ്ങി. വാൽവിലെ തകരാർ മൂലം വിതരണലൈനിലെ സമ്മർദം ക്രമീകരിക്കുന്നതിനു കഴിയാത്തതാണ് പലപ്പോഴും ഇത്തരത്തിൽ ലൈനിൽ പൊട്ടലുണ്ടാകുന്നത്. ഒടുവിൽ ജല അതോറിറ്റി ജീവനക്കാർ വാൽവ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ചിരണിക്കൽ ഭാഗത്തെ പ്രധാന പൈപ്പ് ലൈൻ അടച്ചതോടെയാണ് ഇരട്ടപ്പാലത്തിലെ പൈപ്പ് ലൈനിൽ കൂടിയുള്ള വെള്ളമൊഴുക്ക് നിന്നത്. അടുത്തദിവസം അറ്റകുറ്റപണി നടത്തി വെള്ളം തുറന്നുവിടാനാകുമെന്നാണ് ജല അതോറിറ്റി പറയുന്നത് Published: 18 Apr 2026, 01:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടൂരിൽ പൈപ്പ് പൊട്ടി; കഴുകിവിട്ടു, നനച്ചുംവിട്ടു — Mathrubh… | Boolokam