അടൂർ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽഇനിയും പ്രകാശിക്കാതെ ഉയരവിളക്ക്

അടൂർ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽഇനിയും പ്രകാശിക്കാതെ ഉയരവിളക്ക്

M
MathrubhumiSource Link
അടൂർ : ഉയരവിളക്ക് കത്തിച്ചില്ലെങ്കിൽ വേണ്ട രണ്ട് മെഴുകുതിരിയെങ്കിലും കത്തിക്കണമെന്ന അപേക്ഷയുണ്ട്. To advertise here, അടൂർ കെ.എസ്.ആർ.ടി.സി. ജങ്ഷനിലെ ഉയരവിളക്ക് കത്തിക്കാത്തതിൽ നാട്ടുകാരുടെയും ഒാട്ടോറിക്ഷ തൊഴിലാളികളുടെയും അവസാന അപേക്ഷയാണിത്. ഈ ഉയരവിളക്ക് തെളിയാതായിട്ട് മാസങ്ങളായി. ഇപ്പോൾ ഈ ഉയരവിളക്ക് വെറും നോക്കുകുത്തിയായി നിൽക്കുന്ന സാഹചര്യമാണുള്ളത്. നിലവിൽ കടകളിലെ വെളിച്ചം മാത്രമാണ്‌ റോഡിൽ. കടകൾ അടയ്ക്കുന്നതോടെ ജങ്ഷൻ പൂർണമായും ഇരുട്ടിലാകും. കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ യാർഡ് നിർമാണം നടക്കുന്നതിനാൽ ഇപ്പോൾ ബസുകൾ ഡിപ്പോയിൽ കയറുന്നില്ല. ഇതിനാൽ ഡിപ്പോയ്ക്ക് പുറത്തുള്ള ഉയരവിളക്കിന് സമീപമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ഈ സാഹചര്യത്തിൽപോലും ഉയരവിളക്ക് പ്രകാശിപ്പിക്കാത്തതിൽ നാട്ടുകാർ വലിയ പ്രയാസത്തിലാണ്. കെ.എസ്.ആർ.ടി.സി. ബസിറങ്ങുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വീടുകളിലേക്ക് പോകാൻ മറ്റ് യാത്രാസംവിധാനങ്ങൾ കാത്ത് ബസ് സ്റ്റാൻഡിനുമുൻപിൽ നിൽക്കുന്നവർ വാഹനങ്ങൾക്ക് കൈകാട്ടിയാൽപോലും ഇരുട്ടുകാരണം ആരും കാണാത്ത അവസ്ഥയാണ്. ഇതുകാരണം വാഹനം ലഭിക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. ഇരുട്ടുകാരണം ഇവിടെ റോഡ് മുറിച്ചുകടക്കുന്നവരെ കാണാൻ സാധിക്കുന്നില്ലെന്ന് വാഹന യാത്രികരും വ്യക്തമാക്കുന്നു. പൊതുവേ തെരുവുനായകളുടെ ശല്യം കൂടുതലുള്ള പ്രദേശമാണ് അടൂർ കെ.എസ്.ആർ.ടി.സി. പരിസരം. ഇതിനാൽ വെട്ടമില്ലാത്തതിനാൽ അളുകൾക്കിടയിലൂടെ നായകൾ പോയാൽപോലും അറിയുകയില്ല. Published: 21 Mar 2026, 12:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടൂർ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽഇനിയും പ്രകാശിക്കാതെ ഉയരവിളക്ക… | Boolokam