അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള ഓട നിർമാണത്തെ തുടർന്ന് ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടമായെന്ന പരാതിയുമായി നാട്ടുകാർ. ഡിപ്പോയുടെ കെട്ടിടത്തിനുപുറകിൽ സെയ്ന്റ് മേരീസ് സ്കൂൾ, ഇല്ലത്തുകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിന്റെ അരികിലാണ് ഓടനിർമാണം നടക്കുന്നത്. To advertise here, പുതിയ ഓട നവീകരിക്കുന്നതിന്റെ ഭാഗമായി പഴയ ഓട പൊളിച്ചപ്പോൾ എടുത്ത കുഴികളാണ് പ്രശ്നത്തിന് കാരണം. ഓട പൊളിച്ചതുകൂടാതെ സമീപത്തെ റോഡിന്റെ അരികും കൂടി പൊളിച്ചു. ഇതോടെ ഇതുവഴി ആളുകൾക്ക് നടക്കാൻ പറ്റാത്ത സാഹചര്യമായി. സെയ്ന്റ് മേരീസ് സ്കൂളിൽ പോകുന്ന കുട്ടികളും കൊന്നമങ്കര ഭാഗത്തേക്ക് പോകുന്ന നാട്ടുകാരും കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കുള്ളിൽ കയറി ഡിപ്പോയിലെ സ്വകാര്യ പേ ആൻഡ് പാർക്ക് വഴിയാണ് കടന്നുപോകുന്നത്. പേ ആൻഡ് പാർക്ക് രാത്രി ഒൻപതുകഴിയുന്നതോടെ അടയ്ക്കുക പതിവാണ്. ഈ സാഹചര്യത്തിൽ ആളുകൾ അടൂർ പാർഥസാരഥി ക്ഷേത്രം വഴി രണ്ടുകിലോമീറ്റർ ചുറ്റിയാണ് പോകുന്നത്. വഴി ചോദിച്ചപ്പോൾ തർക്കം വഴി നടക്കാനുള്ള സൗകര്യം ഒരുക്കി നൽകണമെന്ന് ആവശ്യപ്പെട്ട കൊന്നമങ്കര റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികളും കരാറുകാരും തമ്മിൽ തർക്കം. ഓടയിലെ മണ്ണ് മുഴുവൻ റോഡിൽ ഇട്ടതിന്റെ കുറച്ചുഭാഗം നീക്കി കാൽനട അനുവദിക്കണമെന്നായിരുന്നു റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ആവശ്യം. എന്നാൽ, കരാറുകാർ ഈ ആവശ്യം കേട്ടില്ല എന്നു മാത്രമല്ല ഭാരവാഹികളുമായി തർക്കിക്കുകയും ചെയ്തു. വേണമെങ്കിൽ പണി തടയാനും ഇവർ ആവശ്യപ്പെട്ടതായി കൊന്നമങ്കര റെസിഡെൻസ് അസോസിയേഷൻ സെക്രട്ടറി അഡ്വ. എൻ. സന്ദീപ് രാജ് പറഞ്ഞു. ഡിപ്പോയിലെ യാഡ് നിർമാണം ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. പണികൾ മന്ദഗതിയിലാണ് നടക്കുന്നത് എന്ന ആക്ഷേപം തുടക്കം മുതലുണ്ട്. ഒരുമാസം മുൻപ് തുടങ്ങിയ ഡിപ്പോയ്ക്കുള്ളിലെ ഓടയുടെ നിർമാണം പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. നിർമാണം മന്ദഗതിയിൽ Published: 21 Mar 2026, 12:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ യാഡ്; വഴിമുടക്കി ഓട നിർമാണം
M
MathrubhumiSource Link
about 2 months ago