അടൂർ : നഗരത്തിൽ തെരുവുനായ ശല്യം കാരണം ജനങ്ങൾ ബുദ്ധിമുട്ടിൽ. കഴിഞ്ഞ ദിവസം അടൂർ സഗരത്തിൽ കേരള ബാങ്കിന് സമീപം ചിറ്റുണ്ടയിൽ അജോ ഭവനിൽ ജേക്കബ്ബിന്റെ വീട്ടിൽ വളർത്തിയിരുന്ന പത്ത് കോഴികളെയാണ് തെരുവുനായകൾ കൊന്നു തിന്നത്. To advertise here, വീടിനുസമീപത്തെ കോഴിക്കൂട്ടിൽ വളർത്തിയിരുന്ന കോഴികളെയാണ് നായകൾ പിടിച്ചത്. പുലർച്ചെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. നഗരത്തിന് സമീപത്തായതിനാൽ നായകൾ മിക്കസമയവും വീടിന് സമീപം എത്താറുണ്ടെന്ന് ജേക്കബ്ബ് പറയുന്നു. കൂടാതെ നഗരത്തിൽ മിക്കദിവസവും രാത്രികാലങ്ങളിൽ മൃഗസ്നേഹികൾ എന്നുപറയുന്ന ചിലർ മാംസാഹാരങ്ങൾ നായകൾക്ക് എത്തിച്ചു നൽകുന്നതായും ഇദ്ദേഹം വ്യക്തമാക്കുന്നു. പല തവണ താക്കീത് ചെയ്തിട്ടും നിർത്തിയിട്ടില്ല. രാത്രി 9.30-ന് ശേഷം സ്കൂട്ടിൽ എത്തുന്ന ഇവർ നഗരമധ്യത്തിൽ മാംസാഹാരങ്ങൾ നൽകുകയാണ്. ഇതുകാരണം രാത്രി കാലങ്ങളിൽ ഭക്ഷണം പതിവായി കിട്ടുന്ന സ്ഥലത്ത് നായകളുടെ വലിയ കൂട്ടമാണ്. ഈ സമയം ഈ സ്ഥലത്തുകൂടെ ആളുകൾ കടന്നുപോയാൽ നായകൾ ഇവർക്കുനേരെ തിരിയുന്നുണ്ട്. ഒട്ടേറെ തവണ ഈ വിഷയം നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. Published: 28 Mar 2026, 01:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അടൂർ തെരുവുനായകളുടെ വിഹാരകേന്ദ്രം; കോഴികളെ കൊന്നുതിന്നു
M
MathrubhumiSource Link
about 1 month ago