അഡോബി സിഇഒ ശാന്തനു നാരായൺ സ്ഥാനമൊഴിയുന്നു, ഐതിഹാസിക യാത്രയെന്ന് സത്യ നദെല്ല

അഡോബി സിഇഒ ശാന്തനു നാരായൺ സ്ഥാനമൊഴിയുന്നു, ഐതിഹാസിക യാത്രയെന്ന് സത്യ നദെല്ല

M
MathrubhumiSource Link
ഫോട്ടോഷോപ്പ് ഉൾപ്പെടെയുള്ള ജനപ്രിയ സോഫ്റ്റ്‌വേറുകളുടെ സ്രഷ്ടാക്കളായ അഡോബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇന്ത്യൻ വംശജൻ ശാന്തനു നാരായൺ സ്ഥാനമൊഴിയുന്നു. പതിനെട്ടു വർഷത്തിലേറെയായി പദവി വഹിക്കുന്ന നാരായൺ പിൻഗാമിയെ കണ്ടെത്തുന്നതുവരെ കമ്പനിയുടെ ബോർഡ് ചെയർമാനായി തുടരും. To advertise here, ഫോട്ടോഷോപ്പ് ജനപ്രിയമായ കാലംതൊട്ട് ഇന്ത്യയിൽ ചർച്ചയാകുന്ന പേരാണ് ശാന്തനു നാരായണിന്റേത്. അഡോബിയുടെ സമീപകാല വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയ നേതൃത്വം കൂടിയാണ് അദ്ദേഹത്തിന്റേത്. ഫോട്ടോഷോപ്പിനു പുറമെ, ഇല്ലസ്‌ട്രേറ്റർ, പ്രീമിയർ പ്രോ തുടങ്ങി കലാകാരന്മാരെയും ക്രിയേറ്റർമാരെയും ലക്ഷ്യമിട്ടുള്ള ജനപ്രിയമായ വിവിധ ഉത്പന്നങ്ങൾ രംഗത്തിറക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വേർ കമ്പനികളിലൊന്ന് കെട്ടിപ്പടുക്കാൻ അദ്ദേഹം സഹായിച്ചുവെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ല ശാന്തനുവിനെ അഭിനന്ദിച്ചുകൊണ്ട് ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ലോകത്തെമ്പാടുമുള്ള ക്രിയേറ്റർമാർക്കും സംരംഭകർക്കും ബ്രാൻഡുകൾക്കും എന്തെല്ലാം സാധ്യമാകുമെന്നതിന്റെ അതിരുകൾ വികസിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും ക്രിയേറ്റീവ് കമ്മ്യൂണിറ്റിയോട് താങ്കൾ പുലർത്തുന്ന അനുകമ്പയാണ് എപ്പോഴും ആകർഷിച്ചിട്ടുള്ളതെന്നും നദെല്ല പറഞ്ഞു. ആരാണ് ശാന്തനു നാരായൺ 1963 മേയ് 27-ന് തെലങ്കാനയിലെ ഹൈദരാബാദിലാണ് ശാന്തനുവിന്റെ ജനനം. ഒസ്മാനിയ സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം നേടി. പിന്നീട് യു.എസിലേക്ക് പോയ അദ്ദേഹം 1986-ൽ ബൗളിങ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. ശേഷം ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽനിന്ന് എം.ബി.എ.യും പൂർത്തിയാക്കി. ഇലക്ട്രോണിക്സ് ഓട്ടോമോട്ടീവ് ഉപഭോക്താക്കൾക്കുവേണ്ടിയുള്ള കംപ്യൂട്ടർ കൺട്രോൾ സിസ്റ്റം വികസിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ചിരുന്ന മെഷറെക്സ് ഓട്ടോമേഷൻ സിസ്റ്റംസ് എന്ന സ്റ്റാർട്ടപ്പിലാണ് നാരായണിന്റെ തുടക്കം. 1989 മുതൽ 95 വരെ ആപ്പിളിലെ മുതിർന്ന മാനേജ്‌മെന്റ് ചുമതലകൾ വഹിച്ചു. 1996-ൽ പിക്ട്ര ഐ.എൻ.സി. എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. രണ്ടു വർഷങ്ങൾക്കുശേഷമാണ് നാരായൺ അഡോബിയുടെ സീനിയർ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നത്. 2001-ൽ അഡോബിയുടെ വേൾഡ് വൈഡ് പ്രൊഡക്ട്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. ശാന്തനു നാരായൺ സി.ഇ.ഒ. ആയി ചുമതലയേറ്റതിനുശേഷമാണ് അഡോബി സോഫ്റ്റ്‌വേറുകൾ വിൽക്കുക എന്നതിൽനിന്ന് മാറി സബ്സ്ക്രിപ്ഷൻ മോഡൽ അടിസ്ഥാനത്തിലുള്ള വിപണിയിലേക്ക് കടന്നത്. ഇതുവഴി വൻതുക അഡോബിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ഓഹരി 6 ഇരട്ടിയായി വർധിക്കുകയും ചെയ്തിട്ടുണ്ട്.  Content Highlights: Shantanu Narayen, the Indian-origin visionary who transformed Adobe into a subscription-based powerhouse over 18 years, is stepping down as CEO while continuing as Board Chairman. Published: 14 Mar 2026, 11:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഡോബി സിഇഒ ശാന്തനു നാരായൺ സ്ഥാനമൊഴിയുന്നു, ഐതിഹാസിക യാത്രയെ… | Boolokam