മൂവി ഡെസ്ക് Last Updated: 16 March 2026, 02:20 PM IST മാർച്ച് 19-ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രം, പ്രീ-സെയിൽസ് കണക്കുകളിൽ എല്ലാ മുൻകാല റെക്കോർഡുകളെയും കടപുഴക്കിയിരിക്കുകയാണ്. ധുരന്ധർ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X അ ഡ്വാൻസ് ബുക്കിങ്ങിലൂടെ 100 കോടി കളക്ഷൻ പിന്നിട്ട് ആദിത്യ ധർ- രൺവീർ സിങ് ചിത്രം ധുരന്ധർ 2: ദ റിവഞ്ച് . ആഗോളതലത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇതിനകം തന്നെ 120 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. മാർച്ച് 19-ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രം, പ്രീ-സെയിൽസ് കണക്കുകളിൽ എല്ലാ മുൻകാല റെക്കോർഡുകളെയും കടപുഴക്കിയിരിക്കുകയാണ്. To advertise here, ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം ആദ്യ ദിനത്തിലേക്കും പ്രിവ്യൂ ഷോകൾക്കുമായി പത്ത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതിനകം വിറ്റുപോയിരിക്കുന്നത്. മാർച്ച് 18-ന് നടക്കുന്ന പെയ്ഡ് പ്രിവ്യൂ ഷോകളിൽ നിന്ന് മാത്രം ചിത്രം 32.44 കോടി രൂപ നേടിക്കഴിഞ്ഞു. ഇതോടെ, കഴിഞ്ഞ വർഷം പവൻ കല്യാണിന്റെ 'OG' എന്ന ചിത്രം സ്ഥാപിച്ച 25 കോടിയുടെ റെക്കോർഡ് തകർത്ത്, ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയർ കളക്ഷൻ നേടുന്ന ചിത്രമായി 'ധുരന്ധർ 2' മാറി. വരും ദിവസങ്ങളിൽ ആഭ്യന്തര അഡ്വാൻസ് ബുക്കിംഗ് മാത്രം 60 കോടി കടക്കുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര വിപണിയിൽ, പ്രത്യേകിച്ച് വടക്കേ അമേരിക്കയിൽ, ഈ സ്പൈ ത്രില്ലർ ഒരു പുതിയ ചരിത്രം തന്നെ രചിച്ചു. വടക്കേ അമേരിക്കയിൽ അഡ്വാൻസ് ബുക്കിംഗിലൂടെ 5 മില്യൺ ഡോളർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ധുരന്ധർ 2 മാറി. ഇതിലൂടെ 'പഠാൻ', 'RRR', 'ബാഹുബലി 2' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ റെക്കോർഡുകളാണ് ഈ രൺവീർ സിംഗ് ചിത്രം തകർത്തത്. ലോകമെമ്പാടുമുള്ള അഡ്വാൻസ് ബുക്കിംഗ് തുക 150 കോടി മുതൽ 200 കോടി വരെ എത്താൻ സാധ്യതയുണ്ടെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു ഇന്ത്യൻ ചാരന്റെ വേഷത്തിലാണ് രൺവീർ സിംഗ് എത്തുന്നത്. ചിത്രത്തിന്റെ വലിയ താരനിരയും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. ആർ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ചിത്രത്തിന്റെ ആദ്യ ഭാഗം 1300 കോടി രൂപയാണ് ആഗോളതലത്തിൽ സമ്പാദിച്ചത്. രണ്ടാം ഭാഗം 2000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിടുമെന്നും, പത്ത് വർഷത്തോളമായി 'ദംഗൽ' കൈവശം വച്ചിരിക്കുന്ന ഒന്നാം സ്ഥാനം തകർക്കുമെന്നുമാണ് സിനിമാ ലോകത്തെ പ്രതീക്ഷകൾ. 'ബാഹുബലി'ക്ക് ശേഷം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ തരംഗമായി ഈ ചിത്രം മാറിക്കഴിഞ്ഞു. അവസാന നിമിഷത്തെ സ്പോട്ട് ബുക്കിംഗ് കൂടി പരിഗണിക്കുമ്പോൾ ധുരന്ധർ 2-ന്റെ ബോക്സ് ഓഫീസ് കണക്കുകൾ ഇനിയും കൂടും. Content Highlights: Dhurandhar 2 has grossed over ₹120 crore in worldwide advance bookings., The film holds the record for the biggest premiere for an Indian film at ₹32.44 crore., It is the first Indian film to cross $5 million in North American pre-sales., Projections suggest the film could surpass the ₹2000 crore worldwide mark. Published: 16 Mar 2026, 02:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 120 കോടി, റിലീസിന് മൂന്നുദിവസം ശേഷിക്കേ ആഗോള റെക്കോർഡിട്ട് ധുരന്ധർ 2
M
MathrubhumiSource Link
about 2 months ago