BoolokamBoolokam
അണികൾ തിരുത്തി, പയ്യന്നൂരിൽ സിപിഎമ്മിനെ വീഴ്ത്തി കുഞ്ഞികൃഷ്ണൻ

അണികൾ തിരുത്തി, പയ്യന്നൂരിൽ സിപിഎമ്മിനെ വീഴ്ത്തി കുഞ്ഞികൃഷ്ണൻ

M
MathrubhumiSource Link
ആ ഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ കണ്ണൂരിലെ ഇടതുകോട്ടകൾ ഒന്നാകെ തകർന്നടിഞ്ഞു. ചരിത്രത്തിൽ ഇതുവരെ ഇതുപോലൊരു പരാജയം കണ്ണൂരിൽ സിപിഎം നേരിട്ടിട്ടില്ല. ഒരു കൊടുങ്കാറ്റിലും തകരില്ലെന്നുറപ്പിച്ച പയ്യന്നൂരിൽ സിപിഎം ഞെട്ടിവിറച്ചു. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയിൽ സിപിഎമ്മിന് ഞെട്ടിക്കുന്ന തോൽവി. യുഡിഎഫ് തരംഗം ആഞ്ഞുവീശിയ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും പതിനായിരത്തിന് മുകളിൽ എൽഡിഎഫിന് ലീഡ് സമ്മാനിച്ച മണ്ഡലം നിയമസഭയിൽ ഇളകി. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികഷ്ണൻ സിപിഎം സ്ഥാനാർഥി ടി.ഐ. മധുസൂദനനെ പരാജയപ്പെടുത്തി. 7487 വോട്ടുകൾക്കാണ് കുഞ്ഞികൃഷ്ണന്റെ ജയം. To advertise here, വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ ടി.ഐ. മധുസൂദനാണ് ലീഡെടുത്തത്. എന്നാൽ പ്രതീക്ഷിച്ച ലീഡ് സിപിഎമ്മിന് കിട്ടാത്തത് അടിയൊഴുക്കുകളുണ്ടെന്ന സൂചന നൽകി. ചെങ്കോട്ടകളായ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ വോട്ടാണ് ആദ്യ റൗണ്ടിൽ എണ്ണിത്തുടങ്ങിയത്. 2021 തിരഞ്ഞെടുപ്പിൽ 6200 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫിന് കിട്ടിയിടത്ത് ഇക്കുറി തപാൽ വോട്ടുൾപ്പെടെ 2408 വോട്ടിന്റെ ലീഡ് മാത്രമാണ് ടി.ഐ.മധുസൂദനന് കിട്ടിയത്. റൗണ്ടുകൾ പുരോഗമിക്കവേ മധുസൂദനന്റെ ലീഡ് കുറഞ്ഞുവന്നു. സിപിഎം കോട്ടകളിലടക്കം കുഞ്ഞികൃഷ്ണൻ വോട്ടുപിടിച്ചതോടെ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് മത്സരത്തിലേക്ക് കാര്യങ്ങൾ മാറി. ആദ്യ ഏഴുറൗണ്ടുകൾ വരെ ടി.ഐ മധുസൂദനനാണ് ലീഡെടുത്തതെങ്കിൽ എട്ടാം റൗണ്ട് മുതൽ കുഞ്ഞികൃഷ്ണൻ ലീഡെടുത്തു. അതോടെ ഇടതുക്യാമ്പ് ഞെട്ടി. പിന്നീടങ്ങോട്ട് ഓരോ റൗണ്ട് കഴിയുമ്പോഴും കുഞ്ഞികൃഷ്ണൻ ലീഡ് നിലനിർത്തി. അതോടെ പയ്യന്നൂർ കൈവിടുമെന്ന ആശങ്ക ഇടതുക്യാമ്പിൽ പരന്നു. പതിന്നാലിൽ 12 റൗണ്ടുകൾ എണ്ണി കഴിയുമ്പോഴേക്കും 4752 വോട്ടുകളുടെ ലീഡ് കുഞ്ഞികൃഷ്ണൻ സമാഹരിച്ചതോടെ സിപിഎം തോൽവിയിലേക്ക് നീങ്ങി. പിന്നീടെണ്ണിയ രണ്ട് റൗണ്ടുകളിലും കുഞ്ഞികൃഷ്ണനെ മറികടക്കാൻ ടി.ഐ. മധുസൂദനനായില്ല. കുഞ്ഞികൃഷ്ണൻ ലീഡുയർത്തിയതോടെ മണ്ഡല ചരിത്രത്തിലെ ദയനീയ പരാജയങ്ങളിലൊന്ന് സിപിഎം നേരിട്ടു. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് പയ്യന്നൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കിയത്. അതേ കുഞ്ഞികൃഷ്ണൻ യുഡിഎഫ് സ്വതന്ത്രനായി കളത്തിലിറങ്ങി പാർട്ടിയെ തോൽപ്പിച്ചതോടെ സിപിഎം നേരിട്ടത് ചരിത്രത്തിലിതുവരെ നേരിടാത്ത തോൽവി. സിപിഎം ടി.ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതോടെയാണ് കുഞ്ഞികൃഷ്ണനും മത്സരിക്കാനിറങ്ങിയത്. ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നതെന്നും തന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ലെന്നും പറഞ്ഞാണ് കുഞ്ഞികൃഷ്ണൻ മത്സരിക്കുന്നതായി അറിയിച്ചത്. കഴിഞ്ഞ തവണ 49,780 വോട്ടുകൾക്ക് ജയിച്ച മധുസൂദനന് വെല്ലുവിളി ഉയർത്താനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. എന്നാൽ ഇതുപോലൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സ്വപ്നത്തിൽ പോലും സിപിഎം കരുതിയിരുന്നില്ല. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ ആരോപണമുന്നയിച്ചതിന് പിന്നാലെ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായാണ് കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. പിന്നാലെ അദ്ദേഹം പുസ്തകവും പുറത്തിറക്കി. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്നാണ് പുസ്തകത്തിനിട്ട പേര്. പയ്യന്നൂരിലെ സിപിഎമ്മിലെ ഫണ്ട് വിവാദത്തെക്കുറിച്ചാണ് പുസ്തകത്തിലൂടെ വി. കുഞ്ഞികൃഷ്ണൻ വിശദീകരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും മാത്രമായി പാർട്ടിക്ക് നഷ്ടമായത് 91 ലക്ഷത്തോളം രൂപയാണെന്നാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. പാർട്ടിയെ സംരക്ഷിക്കണോ നേതാവിനെ സംരക്ഷിക്കണോ എന്നതായിരുന്നു തന്നെ അലട്ടിയ വിഷയം. നേതാവിനെയല്ല, പാർട്ടിയെയാണ് സംരക്ഷിക്കേണ്ടതെന്നായിരുന്നു താൻ എത്തിച്ചേർന്ന ഉറച്ച തീരുമാനം. എന്നാൽ, പാർട്ടി എന്തായാലും വേണ്ടില്ല നേതാവിനെ സംരക്ഷിക്കുക എന്ന നിലപാടാണ് നേതൃത്വത്തിന്റെത്. അതിനാലാണ് തനിക്ക് ഈ നിലയിൽ തുറന്നെഴുതേണ്ടി വന്നതെന്നും പുസ്തകത്തിൽ വി. കുഞ്ഞികൃഷ്ണൻ പറയുന്നു. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് പാർട്ടി നൽകിയ വിശദീകരണങ്ങളൊന്നും പാർട്ടിയെ രക്ഷിച്ചില്ലെന്നുറപ്പ്. 92 ലക്ഷത്തോളം രൂപ പാർട്ടിക്ക് നഷ്ടമായെന്ന് വി. കുഞ്ഞികൃഷ്ണൻ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണെന്നും പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും പറഞ്ഞുകൊണ്ട് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രതിരോധമുയർത്തിയെങ്കിലും ഫലിച്ചില്ലെന്ന് വ്യക്തം. പ്രതിരോധത്തിലായതിന് പിന്നാലെ പാർട്ടി വിശദീകരിച്ചെങ്കിലും പാർട്ടി അനുഭാവികൾക്ക് പോലും അത് ദഹിച്ചില്ലെന്നുവേണം കരുതാൻ. പയ്യന്നൂരിലെ ചുവന്ന മണ്ണ് അപ്പാടെ ഒലിച്ചുപോകുന്നതിന് പിന്നിലും കാരണം മറ്റൊന്നല്ല. വരും നാളുകളിൽ പാർട്ടി മണ്ഡലത്തിലെ തോൽവി വിശദീകരിക്കേണ്ടിവരും. പയ്യന്നൂരിലെ തോൽവി പാർട്ടിയെ ഇനിയുള്ള കാലമത്രയും ചിന്തിപ്പിക്കുമെന്നുറപ്പ്. അണികൾ നേതൃത്വത്തെ തിരുത്തിയെന്ന് ഫലത്തിൽ നിന്ന് വായിച്ചെടുക്കാം. Content Highlights: V. Kunhikrishnan defeated T.I. Madhusoodanan by 7,487 votes., The defeat marks a historic collapse of a CPM stronghold., Key factor: Allegations of fund misappropriation regarding the martyr Dhanaraj fund., Internal dissent and the 'Netruthwathine Anikal Thiruthanam' book influenced voters., CPM leadership's defense failed to convince party supporters. Published: 04 May 2026, 02:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!