അണിയറപ്പടി ഭാഗത്തുവേണം സുരക്ഷ...

അണിയറപ്പടി ഭാഗത്തുവേണം സുരക്ഷ...

M
MathrubhumiSource Link
ഗതാഗത ക്രമീകരണമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു To advertise here, കറുകച്ചാൽ : അണിയറപ്പടിക്കുസമീപം വാഴൂർ റോഡ് കല്ലോലി-മാണികുളം റോഡുമായി ചേരുന്ന ഭാഗത്ത് സുരക്ഷാ ക്രമീകരണമില്ലാത്തത് യാത്രക്കാർക്ക് വെല്ലുവിളിയാകുന്നു. അപകട സാധ്യതയേറിയ ഈ ഭാഗത്ത് വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ മാർഗമില്ല. ഇവിടെ ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങളും വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. കറുകച്ചാലിൽ നിന്നുവരുന്ന വാഹനങ്ങൾ അണിയറ-കല്ലോലി റോഡിലേക്ക് തിരിയാൻ വളരെ ബുദ്ധിമുട്ടാണ്. എതിരേ വരുന്ന വാഹനങ്ങൾ നിർത്താതെ കടന്നുപോകുമ്പോൾ യാത്രക്കാർ വാഹനവുമായി റോഡിന്റെ നടുക്ക് പെട്ടുപോകുന്ന സ്ഥിതിയാണ്. ഇതോടെ പിന്നാലെ എത്തുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിലാകും. കൂടാതെ നിരവധി വാഹനാപകടങ്ങളും ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് ഈ ഭാഗത്തുകൂടെ റോഡ് മുറിച്ചുകടക്കാനും പ്രയാസമാണ്. പുതുപ്പള്ളിപ്പടവ് ഭാഗത്തുനിന്നും ഇറങ്ങിവരുന്ന വാഹനങ്ങൾ നെത്തല്ലൂർ ഭാഗത്തേക്ക് തിരിയാനും പ്രയാസമാണ്. ഈ ഭാഗത്ത് റംബിൾ സ്ട്രിപ്പുകളോ, ട്രാഫിക് സൂചകങ്ങളോ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. കറുകച്ചാൽ ബസ് സ്റ്റാൻഡ് ജങ്ഷൻ കഴിഞ്ഞാൽ തിരക്കേറിയതും വാഹനങ്ങൾ അമിത വേഗത്തിൽ കടന്നുപോകുന്നതുമായ ഭാഗമാണിവിടം. Published: 08 Apr 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അണിയറപ്പടി ഭാഗത്തുവേണം സുരക്ഷ... — Mathrubhumi | Boolokam | Boolokam