ചെറായി : വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാനപാതയിൽ എടവനക്കാട് അണിയിൽ പാലത്തിന് വടക്കേ അപ്രോച്ച് റോഡിന്റെ കിഴക്കുഭാഗത്ത് പുല്ല് കാടുപോലെ വളർന്നു. ഇത് കാഴ്ച മറയ്ക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. To advertise here, കാഴ്ചമറയ്ക്കുന്ന പുൽക്കാട് സംസ്ഥാനപാതയുടെ പാർശ്വങ്ങളിലൂടെ പോകുന്ന വാഹനങ്ങൾക്ക് ഭീഷണിയായി. എതിരേവരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുത്താൽ സൈഡ് കൊടുക്കുന്ന വാഹനങ്ങൾ അപ്രോച്ച് റോഡിൽ നിന്ന് തെന്നിമാറാനും താഴേക്ക് മറിയാനുമിടയുണ്ട്. ‘സുന്ദരപാത ശുചിത്വപാത’ എന്ന പേരിൽ നവീകരണം നടത്തിയ സംസ്ഥാനപാതയാണിത്. Published: 17 Apr 2026, 03:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അണിയിൽ പാലം അപ്രോച്ച് റോഡിൽ കാഴ്ച മറച്ച് പുൽക്കാട്
M
MathrubhumiSource Link
23 days ago