അണുങ്ങോട് ഇരുമ്പുപാലം സന്ദർശിച്ച് കണിച്ചാർ, ആറളം പഞ്ചായത്തധികൃതർ

അണുങ്ങോട് ഇരുമ്പുപാലം സന്ദർശിച്ച് കണിച്ചാർ, ആറളം പഞ്ചായത്തധികൃതർ

അണുങ്ങോട് : കണിച്ചാർ-ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അണുങ്ങോട് ഇരുമ്പുപാലം ആറളം, കണിച്ചാർ അധികൃതർ സന്ദർശിച്ചു. പരിപാലനമില്ലാതെ നശിക്കുന്ന ഈ പാലം വലിയ അപകടത്തിന് സാധ്യത ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ച് മാതൃഭൂമി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. To advertise here, ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പാലം സന്ദർശിച്ചത്. പാലത്തിന്റെ ഇരുമ്പ് ഘടന മുഴുവനും തുരുമ്പുപിടിച്ച് ദുർബലമായ നിലയിലാണ്. പല ഭാഗങ്ങളിലും ഇരുമ്പ് പ്ലേറ്റുകൾ അഴിഞ്ഞുപോകുകയും തറഭാഗങ്ങളിൽ പൊട്ടലുകളും കുഴികളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കൈപ്പിടികളും സുരക്ഷാറെയിലിങ്ങുകളും പല ഭാഗങ്ങളിലും തകർന്ന നിലയിലാണ്. പാലം ഇരുപഞ്ചായത്തുകളുടെയും ആസ്ഥിയിൽ ഉൾപ്പെടാത്തതുകൊണ്ട് പഞ്ചായത്തുകളുടെ സംയുക്ത ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ലെന്നും എസ്.ടി. വകുപ്പിന്റെ ഫണ്ട് വകയിരുത്തി പാലത്തിന്റെ ഇരുമ്പുപ്ലേറ്റുകൾ, സുരക്ഷാറെയിലുകൾ എന്നിവ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ എന്നിവർ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ജെയ്‌സൺ കാരക്കാട്ട്, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, പഞ്ചായത്തംഗങ്ങളായ റെഹ്യാനത്ത് സുബി, ഷീബ തോമസ്, അരവിന്ദൻ ആക്കിനിശ്ശേരി എന്നിവരാണ് പാലം സന്ദർശിച്ചത്. Published: 21 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അണുങ്ങോട് ഇരുമ്പുപാലം സന്ദർശിച്ച് കണിച്ചാർ, ആറളം പഞ്ചായത്തധ… | Boolokam