അണുശക്തിനഗറിൽ പുസ്തക പ്രകാശനോത്സവം

അണുശക്തിനഗറിൽ പുസ്തക പ്രകാശനോത്സവം

മുംബൈ : മഹാനഗരത്തിലെ അക്ഷരസ്നേഹികളുടെ സാന്നിധ്യത്തിൽ അഞ്ചുപുസ്തകങ്ങളുടെ പ്രകാശനം ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്‌സ് ക്ലബ് അങ്കണത്തിൽ നടന്നു. എം. വിജയൻപിള്ളയുടെ കഥാസമാഹാരമായ ‘തുറന്നടഞ്ഞ വാതിൽ’സി.പി. കൃഷ്ണകുമാർ കെ. രാജനുനൽകി പ്രകാശനം ചെയ്തു. പി. വിശ്വനാഥന്റെ കഥാസമാഹാരമായ ‘ഏകാന്തവാസ്’ വിക്രമന് നൽകി പ്രകാശനം നിർവഹിച്ചത് കെ.രാജനാണ്. To advertise here, ശ്രീപ്രസാദ് വടക്കേപ്പാട്ട് എഴുതിയ ശാസ്ത്രലേഖനങ്ങളുടെ സമാഹാരമായ ‘ഇരുണ്ട ഓക്സിജൻ’ ശ്രീജിത് ജനാർദനനിൽനിന്ന് ജിൽജു രതീഷ് ഏറ്റുവാങ്ങി. മായാദത്തിന്റെ ലേഖനസമാഹാരമായ ‘കാഴ്ചകൾ കാഴ്ചപ്പാടുകൾ’ കണക്കൂർ സുരേഷ് കുമാറും കവിതാസമാഹാരമായ ‘ആകാശമോഹങ്ങൾ’ ജി. വിശ്വനാഥനും പ്രകാശനം നിർവഹിച്ചു. ഡോ.എ.വേണുഗോപാലും സന്തോഷ് പല്ലശ്ശനയും ഏറ്റുവാങ്ങി. കെ.രാജൻ, സി.പി. കൃഷ്ണകുമാർ, ശ്രീജിത്ത് ജനാർദനൻ, ലിനോദ് വർഗീസ്, ജ്യോതിലക്ഷ്മി നമ്പ്യാർ എന്നിവർ പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങളെ പരിചയപ്പെടുത്തി. ജി. വിശ്വനാഥൻ, സാറവർക്കി, ജോയ് ഗുരുവായൂർ എന്നിവർ ആശംസകൾ നേർന്നു. പുസ്തകങ്ങളുടെ രചയിതാക്കൾ മറുമൊഴി രേഖപ്പെടുത്തി. ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്‌സ് ക്ലബിന്റെ പ്രസിഡന്റ് ജിൽജു രതീഷ് അധ്യക്ഷത വഹിച്ചു. കണക്കൂർ സുരേഷ്‌കുമാർ ആമുഖ പ്രസംഗം നടത്തി. ചടങ്ങിൽ ക്ലബ് സെക്രട്ടറി വിജു ചിറയിൽ സ്വാഗതവും ലൈബ്രേറിയൻ ആർ. പ്രദീപ് നന്ദിയും പറഞ്ഞു. Published: 19 Apr 2026, 11:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അണുശക്തിനഗറിൽ പുസ്തക പ്രകാശനോത്സവം — Mathrubhumi | Boolokam | Boolokam