മണ്ഡല പുനർനിർണയം To advertise here, തിരുപ്പൂർ : മേയ് നാലിനുശേഷം മുഖ്യമന്ത്രി സ്റ്റാലിന് കറുപ്പ് വസ്ത്രം ധരിക്കേണ്ടിവരുമെന്നും മണ്ഡല പുനർനിർണയത്തിൽ എ.ഐ.എ.ഡി.എം.കെ. യുടെ ആവശ്യം കേന്ദ്രം നിറവേറ്റിയെന്നും അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളണിസ്വാമി. പല്ലടത്തിന് സമീപം കരയാംപുത്തൂരിൽ തിരുപ്പൂർ ജില്ലയിലെ എട്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന അണ്ണാ ഡി.എം.കെ. സഖ്യത്തിലെ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. മണ്ഡല പുനർനിർണയത്തെത്തുടർന്ന് ലോക്‌സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം കുറയില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടും സ്റ്റാലിൻ കറുത്ത ഷർട്ട് ധരിച്ച് പ്രതിഷേധിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണത്തെക്കുറിച്ച് ആദ്യമായി ശബ്ദമുയർത്തിയത് അണ്ണാ ഡി.എം.കെ. നേതാവ് ജയലളിതയാണ്. 1998-ൽ വാജ്പേയി സർക്കാരിന്റെ കാലത്തായിരുന്നു അത്. തിരുപ്പൂർ ഒരു വ്യാവസായിക പ്രാധാന്യമുള്ള ജില്ലയാണ്. വൈദ്യുതി നിരക്ക്, വസ്തു നികുതികൾ, മാലിന്യ നിർമാർജന ഉപയോക്തൃ ഫീസ് എന്നിവ ഡി.എം.കെ. സർക്കാർ കുത്തനെ കൂട്ടിയതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. അണ്ണാ ഡി.എം.കെ. സർക്കാർ വന്നാൽ തിരുപ്പൂർ നഗരത്തിലുള്ള മാലിന്യങ്ങൾ മറ്റൊരിടത്ത് കൊണ്ടുപോയി സംസ്‌കരിക്കാനുള്ള നടപടികൾ എടുക്കുമെന്നും കർഷകർക്കുള്ള കോഴിവളർത്തൽ കൂലി വർധിപ്പിക്കുമെന്നും എടപ്പാടി അവകാശപ്പെട്ടു. Published: 18 Apr 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അണ്ണാ ഡി.എം.കെ. യുടെ ആവശ്യം കേന്ദ്രം നിറവേറ്റിയെന്ന് എടപ്പാടി പളണിസ്വാമി
M
MathrubhumiSource Link
22 days ago