തിരുപ്പൂർ : തമിഴ്‌നാടിന്റെഭാവി സംരക്ഷിക്കുന്നതിന് വോട്ടർമാർ എ.ഐ.എ.ഡി.എം.കെ.-ബി.ജെ.പി. സഖ്യത്തെ അകറ്റിനിർത്തേണ്ടത് അനിവാര്യമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വിജൂകൃഷ്ണൻ. To advertise here, തിരുപ്പൂർ സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന ഡി.എം.കെ. സ്ഥാനാർഥി എൻ. ദിനേശ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. എല്ലാവർഷവും രണ്ടുകോടിപേർക്ക് തൊഴിൽനൽകുമെന്നതടക്കം നിരവധി വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ബി.ജെ.പി. നയിക്കുന്ന കേന്ദ്രസർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ, ഇപ്പോൾ ജനങ്ങളെ മതപരവും സാമുദായികവുമായ രീതിയിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാൻ ശ്രമിക്കയാണവർ. 2014 മുതൽ അഞ്ചുലക്ഷം കർഷകരും കർഷകത്തൊഴിലാളികളും ദിവസവേതന തൊഴിലാളികളും രാജ്യത്ത് ആത്മഹത്യചെയ്തു. ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രാജസ്ഥാൻ-മഹാരാഷ്ട്ര- ഡൽഹിമോഡൽ വികസനം തമിഴ്നാട്ടിലും കൊണ്ടുവരുമെന്ന് പ്രസംഗിക്കുന്നു. രാജസ്ഥാനിൽ 60,000 സ്‌കൂളുകൾ അടച്ചുപൂട്ടി. ഈ വികസനമാണോ അവർ ഉദ്ദേശിക്കുന്നത്. എന്നാൽ, ഡി.എം.കെ. നേതൃത്വത്തിലുള്ള സർക്കാർ ദിവസവും സ്കൂളുകളിൽ പ്രാതലും ഉച്ചഭക്ഷണവും നൽകി കൂടുതൽ കുട്ടികളെ ആകർഷിക്കുന്നെന്നും വിജൂകൃഷ്ണൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കായി കേന്ദ്രസർക്കാരുകളോട് പോരാടിയ മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ പടംവെച്ച കൊടിയാണ് എ.ഐ.എ.ഡി.എം.കെ.യുടേത്. മോദി അധികാരത്തിൽ വരുന്നതിനെതിരേ പോരാടിയ നേതാവാണ് അവരുടെ മറ്റൊരു നേതാവ് ജയലളിത. ഇന്ന് അണ്ണാ ഡി.എം.കെ. നേതാവ് എടപ്പാടി പളനിസ്വാമി, മോദിക്കു മുന്നിൽ ദയനീയമായി കീഴടങ്ങിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. Published: 21 Apr 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അണ്ണാ ഡി.എം.കെ.-ബി.ജെ.പി. കൂട്ടുകെട്ടിനെ തോൽപ്പിക്കണം -വിജൂകൃഷ്ണൻ
M
MathrubhumiSource Link
19 days ago