അണ്ണാൻകുഞ്ഞേ അണ്ണാൻകുഞ്ഞേ അരികിൽ വന്നിടുമോ? അഴകേറും നിൻ വാലും വീശി അടുത്തു വന്നിടുമോ? To advertise here, പേരമരത്തിൻ ചില്ലയിൽ നിന്നൊരു കായ പറിച്ചു തരൂ പാതിയെനിക്കും പാതി നിനക്കും പകുത്തു തിന്നാലോ! ചാടിനടക്കും നിന്നോടൊപ്പം ഓടി നടക്കാം ഞാൻ 'ചിൽ ചിൽ' പാട്ടിനു താളവുമായി ചുറ്റി നടക്കാം ഞാൻ! സ്‌കൂളിൽ പോകാൻ കൊതിയുണ്ടെങ്കിൽ ബാഗിൽ കേറിക്കോ ചങ്ങാതികളുടെ ഇടയിൽ നീയൊരു സ്റ്റാറായ് മാറീടും! Content Highlights: Engaging rhythmic poem suitable for early readers., Promotes themes of friendship and nature appreciation Published: 21 Apr 2026, 12:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അണ്ണാൻകുഞ്ഞിനോടൊപ്പം കൂട്ടുകൂടിയാലോ..! കവിത വായിക്കാം
M
MathrubhumiSource Link
19 days ago