ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ തുടക്കത്തിൽ കളംപിടിച്ച് നടൻ വിജയിന്റെ ടിവികെ. 234 മണ്ഡലങ്ങളിൽ 92 ഇടത്ത് ടിവികെ ലീഡ് ചെയ്യുന്നു. To advertise here, ഡിഎംകെ സഖ്യം 52 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 69 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. ഡിഎംകെയുടെ സി. കാശിയാണ് ഇവിടെ അദ്ദേഹത്തിന്റെ എതിരാളി. കൊളത്തൂർ മണ്ഡലത്തിൽ എം.കെ. സ്റ്റാലിനും മുന്നിലാണ്. ഏപ്രിൽ 23-ന് ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 81.5 ശതമാനമായിരുന്നു പോളിങ് ശതമാനം. 164 സീറ്റുകളിലാണ് ഡിഎംകെ സഖ്യം മത്സരിക്കുന്നത്. എഐഡിഎംകെ 167 സീറ്റിലും ജനവിധി തേടുന്നു. Content Highlights: TVK party leads in 92 constituencies during initial counting., DMK alliance trails with 52 seats; AIADMK alliance holds 69., Actor Vijay is leading in Tiruchirappalli (East) constituency., Election held on April 23, 2026, with a record 81.5% voter turnout., Key leaders like MK Stalin and Edappadi Palaniswami are holding their respective leads. Published: 04 May 2026, 09:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അണ്ണൻ മാസ് ഡാ; ആദ്യമണിക്കൂറിൽ 92 സീറ്റിൽ ലീഡ് പിടിച്ച് വിജയിന്റെ ടിവികെ, ഡിഎംകെ സഖ്യം 52 സീറ്റിൽ
M
MathrubhumiSource Link
about 3 hours ago
