പ ലപ്പോഴും ആരാധകർ പല പ്രശ്‌നങ്ങളുമുണ്ടാക്കാറുണ്ട്. അതിരുകടന്ന ആരാധനയായിരിക്കും ഇതിന് പ്രധാന കാരണം. അത്തരത്തിൽ മഞ്ജു വാര്യർക്ക് ഒരു ആരാധികയിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. To advertise here, മാർച്ച് 15-ന് നടന്ന ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ഇടയിലാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. വേദിയിൽ നിൽക്കുകയായിരുന്ന മഞ്ജു വാര്യരുടെ അടുത്തേക്ക് എത്തിയ ആരാധിക ഇവരെ ബലമായി ചുംബിക്കുകയായിരുന്നു. ഇത് കണ്ട് അവതാരക മീര അനിലും സുരക്ഷാ ചുമതലയുള്ളവരും സ്തബ്ധരായി നിൽക്കുന്നതും വീഡിയോയിൽ കാണാം. ഉടനെത്തന്നെ സുരക്ഷേ ചുമതലയുള്ളവരെത്തി ആരാധികയെ വേദിയിൽ നിന്ന് മാറ്റി. ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയായിരുന്നു. ഇത് ശരിരായ പെരുമാറ്റമെല്ലെന്നും മതിയായ സുരക്ഷ ഒരുക്കണമായിരുന്നെന്നും ചിലർ കുറിച്ചു. Content Highlights: Actress Manju Warrier faced an unexpected incident at an inauguration., A fan forcibly kissed the actress while she was on stage., Security personnel intervened immediately to remove the fan from the venue. Published: 06 Apr 2026, 05:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അതിരുകടന്ന ആരാധന, മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക; സോഷ്യൽ മീഡിയയിൽ വിമർശനം
M
MathrubhumiSource Link
about 1 month ago