അതുപോലെ എനിക്കും വേണം!, ഇങ്ങനെ വാശിപിടിക്കുന്നവരാണോ നിങ്ങളുടെ കുട്ടികൾ?

അതുപോലെ എനിക്കും വേണം!, ഇങ്ങനെ വാശിപിടിക്കുന്നവരാണോ നിങ്ങളുടെ കുട്ടികൾ?

M
MathrubhumiSource Link
Last Updated: 19 March 2026, 01:58 PM IST കൊച്ചുപിടിവാശികള്‍ എങ്ങനെ മാറ്റിയെടുക്കാം.... ഇഷാൻ സ്‌കൂൾ വിട്ടു വന്നതു മുതൽ കരച്ചിലാണ്. കൂട്ടുകാരൻ ഏതോ കാർട്ടൂൺ കഥാപാത്രത്തിന്റെ ചിത്രമുള്ള പുതിയ ബാഗുമായാണത്രേ അന്നു സ്‌കൂളിൽ വന്നത്. അതുപോലൊന്നു അവനും വാങ്ങിയാലേ അടുത്ത ദിവസം സ്‌കൂളിൽ പോകൂ എന്നാണ് വാശി. ഇഷാന്റെ ഈ വാശി മിക്ക കുട്ടികൾക്കും ഉണ്ട്. ഇതെങ്ങനെ വരുതിയിലാക്കാമെന്നു നോക്കാം. To advertise here, കുട്ടികളുടെ ഇത്തരം പിടിവാശികളെ തല്ലിയും വഴക്കുപറഞ്ഞുമല്ല അടക്കി നിർത്തേണ്ടതെന്ന കാര്യം രക്ഷിതാക്കൾ ആദ്യംതന്നെ ഓർക്കുക. കൂട്ടുകാരുടെ കൈയിലുള്ള വസ്തുക്കൾ തനിക്കും വേണമെന്ന തോന്നൽ കുട്ടിക്കാലത്തിന്റെ കൗതുകമായാണ് കണക്കാക്കേണ്ടത്. അതിനനുസരിച്ചാവണം രക്ഷിതാക്കളുടെ പ്രതികരണവും. ചിലപ്പോഴൊക്കെ കുഞ്ഞുങ്ങളുടെ കൊച്ചു കൊച്ചു മോഹങ്ങൾ സാധിച്ചുകൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ ആവശ്യങ്ങൾ പതിവാക്കുന്നുണ്ടെങ്കിൽ സ്‌നേഹത്തോടെ തിരുത്തുക. ഒരവസരത്തിൽ അവർ ഒരു ബാഗാണ് ആവശ്യപ്പെടുന്നതെങ്കിൽ, മോന്റെ കൈയിലുള്ള ബാഗ് മറ്റാരുടേതിനേക്കാളും നല്ലതാണല്ലോ. അതു ചീത്തയായിക്കഴിയുമ്പോൾ നമുക്ക് മോൻ പറഞ്ഞതു പോലൊരെണ്ണം ഉറപ്പായും വാങ്ങാം, എന്നു പറയാം. വാശി കരച്ചിലായും പിണക്കമായുമൊക്കെ വഴിമാറി തുടങ്ങുമ്പോൾ അവരെയും കൂട്ടി ഒന്നു പുറത്തേക്കിറങ്ങി നോക്കൂ. മറ്റെന്തെങ്കിലും കൗതുകങ്ങളിലേക്ക് അവരുടെ ശ്രദ്ധയെ വഴിതിരിച്ചു വിടാൻ ഇതു സഹായിക്കും. സൂത്രത്തിൽ അവർക്കൊരു കഥ പറഞ്ഞുകൊടുക്കുകയോ അവർക്കൊപ്പം എന്തെങ്കിലും കളികളിൽ ഏർപ്പെടുകയോ ചെയ്യുന്നതും പ്രശ്‌നം ഒരു പരിധിവരെ പരിഹരിച്ചേക്കാം. അച്ഛനമ്മമാർ നൽകുന്ന സ്‌നേഹം ആയിരിക്കണം അവർ ഏറ്റവും വിലമതിക്കുന്ന വലിയ സമ്മാനം. എങ്കിൽ മറ്റു ചെറിയ സന്തോഷങ്ങൾക്കായി അവർ പിടിവാശി കാണിക്കുകയില്ലെന്നും ഓർക്കുക. Content Highlights: Avoid physical punishment or yelling when dealing with tantrums, Acknowledge the child's curiosity as a natural part of developmen., Use redirection techniques to shift focus from material demands, Prioritize emotional bonding and quality time over material gifts, Practice patient communication to set boundaries. Published: 19 Mar 2026, 01:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അതുപോലെ എനിക്കും വേണം!, ഇങ്ങനെ വാശിപിടിക്കുന്നവരാണോ നിങ്ങളു… | Boolokam