അത് ഞങ്ങളുടെ യുദ്ധമല്ലെന്നും പങ്കാളിയാകില്ലെന്നും യു.കെ.; ഹോർമുസ് തുറക്കാൻ യോഗം വിളിക്കും

അത് ഞങ്ങളുടെ യുദ്ധമല്ലെന്നും പങ്കാളിയാകില്ലെന്നും യു.കെ.; ഹോർമുസ് തുറക്കാൻ യോഗം വിളിക്കും

M
MathrubhumiSource Link
ലണ്ടൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ പങ്കാളിയാകാനില്ലെന്ന് ആവർത്തിച്ചും ഹോർമുസ് പ്രതിസന്ധി പരിഹരിക്കാൻ 35 രാജ്യങ്ങളുടെ യോഗം വിളിച്ചുചേർക്കുമെന്ന് പ്രഖ്യാപിച്ചും യു.കെ. പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ഇത് (യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം) ഞങ്ങളുടെ യുദ്ധമല്ലെന്നും അതിൽ പങ്കാളിയാകുക എന്നത് ദേശീയതാൽപര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. To advertise here, പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഊർജനീക്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതു പരിഹരിക്കാനുള്ള ഇടപെടൽ നടത്തുമെന്നും സ്റ്റാർമർ പറഞ്ഞു. ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി 35 രാജ്യങ്ങളുടെ യോഗം ഈയാഴ്ച അവസാനത്തോടെ വിളിച്ചുചേർക്കുമെന്നും യു.കെയുടെ വിദേശകാര്യ സെക്രട്ടറി ചർച്ചകൾക്ക് അധ്യക്ഷത വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നയതന്ത്രതലത്തിലും രാഷ്ട്രീയമായും ചെയ്യാൻ കഴിയുന്ന മുഴുവൻകാര്യങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യുമെന്നും ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ സ്റ്റാർമർ പറഞ്ഞു. നാറ്റോയിൽനിന്ന് യു.എസിനെ പിൻവലിക്കുന്ന കാര്യം പരിഗണനയിലാണെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്- എനിക്കും മറ്റുള്ളവർക്കുംമീതേ എന്ത് സമ്മർദമുണ്ടായാലും എന്തൊക്കെ ഒച്ചപ്പാടുണ്ടായാലും ബ്രിട്ടന്റെ ദേശീയ താൽപര്യം മുൻനിർത്തി മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നായിരുന്നു സ്റ്റാർമറുടെ മറുപടി. Published: 01 Apr 2026, 06:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അത് ഞങ്ങളുടെ യുദ്ധമല്ലെന്നും പങ്കാളിയാകില്ലെന്നും യു.കെ.; ഹ… | Boolokam