അത്തിപ്പെട്ട് ഇടവകയിൽ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം

അത്തിപ്പെട്ട് ഇടവകയിൽ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം

M
MathrubhumiSource Link
ചെന്നൈ : ഹൊസൂർ രൂപതയുടെ കീഴിലുള്ള അത്തിപ്പെട്ട് സെയ്ന്റ് മേരീസ് ദേവാലയത്തിൽ ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഇതോടൊപ്പം ഓശാന ഞായറും ആഘോഷിച്ചു. ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പോഴോലിപ്പറമ്പിൽ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഇടവക പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ കുടുംബത്തിനും സൂക്ഷിക്കാൻ ഓരോ കല്ലുകൾ വെഞ്ചരിച്ചു നൽകി. To advertise here, ആരോഗ്യ പരിേശാധനാ ക്യാമ്പും സംഘടിപ്പിച്ചു. വികാരി ഫാ. മിഥുൻ വടക്കേത്തല, ഫാ. ജോസഫ്‌രാജ് എന്നിവർ നേതൃത്വം നൽകി. മദർ സുപ്പീരിയർ സി. ശിൽപ്പ, കൈക്കാരൻമാരായ സെബാസ്റ്റ്യൻ ആനിത്തോട്ടം, സണ്ണി എം.ടി, ജൂബിലി ജനറൽ കൺവീനർ, ആഘോഷ സമിതി കൺവീനർ സിജോ ജോസ് എന്നിവർ പങ്കെടുത്തു. Published: 30 Mar 2026, 01:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അത്തിപ്പെട്ട് ഇടവകയിൽ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം — Mathrub… | Boolokam