ആലത്തൂർ : അത്തിപ്പൊറ്റ മാങ്ങോട്ടുകാവ് വേലയ്‌ക്ക് ഞായറാഴ്ച ഉച്ചയ്ക്ക് കളിമന്ദിൽ കൂറയിട്ടു. ഇതിനൊപ്പം ചീർമ്പക്കാവിലും അനന്ദത്ത് മന്ദിലും മൂലസ്ഥാനമായ ഉണ്ണിയിരുത്തിയ മുക്കിലും കൂറയിട്ടു. വൈകീട്ട് ഇരട്ടത്തായമ്പക ഉണ്ടായിരുന്നു. രാത്രി താലപ്പൊലി ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് കരിക്കളി, വൈകീട്ട് അഞ്ചിന് വേലമുള നാട്ടൽ, ദേശമന്ദിലും ക്ഷേത്രത്തിലും കൂറയിടൽ, സന്ധ്യാവേല, കരിക്കളി കാവുകയറ്റം, പാവക്കൂത്ത്, ചൊവ്വാഴ്ച രണ്ടിന് ചമഞ്ഞുകളി, സന്ധ്യാവേല, ചമഞ്ഞുകളി കാവുകയറൽ, പാവക്കൂത്ത് എന്നിവയാണ് പരിപാടികൾ. To advertise here, ബുധനാഴ്ച വൈകീട്ട് ആറിന് കലാസന്ധ്യ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ. ജിതേഷ് ഉദ്ഘാടനം ചെയ്യും. ഏഴിന് നൃത്തസന്ധ്യ, രാത്രി ഒൻപതിന് ഉണ്ണിയിരുത്തിയ മുക്കിൽനിന്ന് കുമ്മാട്ടി ആരംഭം, പാവക്കൂത്ത്, വ്യാഴാഴ്ച രാവിലെ ഏഴിന് ക്ഷേത്രത്തിൽ പറയെടുപ്പ്, വൈകീട്ട് ഏഴിന് കൊല്ലം തപസ്യയുടെ 'ശ്രീഭൂതനാഥം' ബാലെ, രാത്രി ഒൻപതിന് സന്ധ്യാവേല, പാവക്കൂത്ത്, പാങ്കളി, വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ടീം ഐ. ബീം അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്, പാവക്കൂത്ത്, ഗരുഡപ്പത്ത്, ശനിയാഴ്ച വൈകീട്ട് 6.30-ന് പള്ളിപ്പുറം വൈശാഖിന്റെ പ്രമാണത്തിൽ 71 കലാകാരന്മാരുടെ ആൽത്തറമേളം, സന്ധ്യാവേല, പാവക്കൂത്ത്, വേല ദിവസമായ ഞായറാഴ്ച രാവിലെ 7.30-ന് ഡോ. സിന്ധു വാരിയരുടെ സോപാനസംഗീതം, ഒൻപതിന് പെരുങ്കുളം ശശികുമാറിന്റെ നാദസ്വരക്കച്ചേരി എന്നിവയുണ്ടാകും.
