അ ദ്ഭുത സിദ്ധികളുള്ള ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഫാന്റസി-ഹ്യൂമർ-ത്രില്ലർ ജോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ തേവറിന്റെ ചിത്രീകരണം ഏപ്രിൽ രണ്ടിന് പൊള്ളാച്ചിയിൽ ആരംഭിച്ചു. ഹൊറൈസൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മൊട്ടമ്മൽ രാജനാണ് ഈ ചിത്രം നിർമിക്കുന്നത്. To advertise here, നിരവധി ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയിട്ടുള്ള ശിങ്കനല്ലൂർ, തേവർ മകൻ വീട് എന്നറിയപ്പെടുന്ന വീട്ടിലായിരുന്നു ചിത്രീകരണത്തിന്റെ തുടക്കം. രജിത രാജൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. നിർമ്മാതാവ് രാജൻ മൊട്ടമ്മൽ ഫസ്റ്റ് ക്ലാപ്പ് നൽകി. വടക്കുംനാഥൻ, നസ്രാണി, ഓർമ്മ മാത്രം സ്വന്തം എന്നീ പ്രശസ്തചിത്രങ്ങൾക്കു ശേഷം ഹൊറൈസൺ എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് തേവർ. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നായി ഈ നാട്ടിലേക്ക് മൂന്ന് ചെറുപ്പക്കാർ എത്തുന്നു. ഇവരുടെ കണ്ടുമുട്ടലും ആത്മബന്ധവും ചിത്രത്തിൽ കാണാം. ജീവിത പ്രശ്‌നങ്ങൾ അലട്ടുന്ന ഇവർക്ക് ആ നാട്ടിലെ എല്ലാവരും ബഹുമാനിക്കുന്ന നാഗ മുത്തു സെൽവവുമായി ബന്ധപ്പെടുകയും അദ്ദേഹം ഇവരെ ഒരു ഉദ്യമം ഏൽപ്പിക്കുകയും ചെയ്യുന്നു. ഒരു പ്രതിമ തേവരെ ഏൽപ്പിക്കുകയെന്നതാണ് ഉദ്യമം. ഇതിന് അവർക്ക് സ്വപ്‌നം കാണാൻ സാധിക്കാത്ത പ്രതിഫലും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ഈ ഉദ്യമവുമായി ബന്ധപ്പെട്ടാണ് കഥ മുന്നേറുന്നത്. ധ്യാൻ ശ്രീനിവാസൻ, ഷെഹീൻ സിദ്ദിഖ്, പുതുമുഖ നടൻ ഡോ.റോഷൻ രാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുന്ന റോഷൻ രാജ് ഇതിനു മുമ്പ് മൂന്നു ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ ക്രിസ്റ്റി എന്ന കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലേയും നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, സന്തോഷ് കീഴാറ്റൂർ, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, മൺസൂർ അലി ഖാൻ, പൂജാ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - ഓസേപ്പച്ചൻ, ഛായാഗ്രഹണം എൽദോ ഐസക്ക്, എഡിറ്റിംഗ് - അയൂബ് ഖാൻ, കലാ സംവിധാനം-സജിത് മുണ്ടയാട്, പ്രൊജക്റ്റ് ഡിസൈൻ-ഹംസ ദേശമംഗലം, മേക്കപ്പ്-മഹേഷ് ചേർത്തല, കോസ്റ്റ്യും ഡിസൈൻ- സുകേഷ് താനൂർ, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്-ബിനു കുമാർ എസ്, കോറിയോഗ്രാഫി-ശാന്തി കുമാർ, ആക്ഷൻ-ബ്രുസ്ലി രാജേഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-പ്രസാദ് യാദവ്, ഫിനാൻസ് കൺട്രോളർ-വിവേക് കാർത്തികേയൻ, ഫിനാൻസ് മാനേജർ-മുരുകേശൻ കൽപ്പാത്തി, സ്റ്റിൽസ്-ഷിബി ധിവദാസ്, പ്രൊഡക്ഷൻ മാനേജേഴ്‌സ്-പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കെ, പ്രൊഡക്ഷൻ കൺട്രോളർ-ജബ്ബാർ മതിലകം. വാഴൂർ ജോസ് Content Highlights: Directed by debutant Nijish Sahadevan., Features a unique blend of fantasy, humor, and thriller elements., Stars Dhyan Sreenivasan, Shaheen Siddique, and Dr. Roshan Raj., Filming commenced in April 2026 at Pollachi., Produced by Horizon Entertainment under Rajan Mottammal. Published: 04 Apr 2026, 08:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അദ്ഭുത പ്രതിമയുമായി തേവരെ തേടിയുള്ള യാത്ര; ഫാന്റസി-ഹ്യുമർ-ത്രില്ലർ സിനിമ തേവർ ഒരുങ്ങുന്നു
M
MathrubhumiSource Link
about 1 month ago