അധികൃതർ തിരിഞ്ഞുനോക്കി‌യില്ല... പൊട്ടിയ കുടിവെള്ളപൈപ്പ് സ്വയം നന്നാക്കി വാർഡ് മെമ്പർ

അധികൃതർ തിരിഞ്ഞുനോക്കി‌യില്ല... പൊട്ടിയ കുടിവെള്ളപൈപ്പ് സ്വയം നന്നാക്കി വാർഡ് മെമ്പർ

M
MathrubhumiSource Link
സംഭവം ഇടവെട്ടി ഒന്നാംവാർഡിൽ To advertise here, തൊടുപുഴ : പൊട്ടി ഒഴുകുന്ന കുടിവെള്ളപൈപ്പ് നന്നാക്കാൻ അധികൃതരെ സമീപിച്ചിട്ടും നടപടിയില്ല. വാർഡ് മെന്പർ കുടിവെള്ളവിതരണ പൈപ്പ് സ്വയം നന്നാക്കി വെള്ളമെത്തിച്ചു. ഇടവെട്ടി ഒന്നാം വാർഡ് മെമ്പർ വി.കെ. അനൂപും, സമീപവാസികളും ബി.ജെ.പി. പ്രവർത്തകരും ചേർന്നാണ് ഒരു മാസമായി പൊട്ടിയൊഴുകിയിരുന്ന കുടിവെള്ളവിതരണ പൈപ്പ് നന്നാക്കിയത്. ഇടവെട്ടി പഞ്ചായത്തിലെ ചാലങ്കോട് അക്വഡക്ടിനുസമീപം വീടുകളിലേക്ക്‌ കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ഒരു മാസത്തോളമായി പൊട്ടി ഒഴുകുകയായിരുന്നു. കടുത്ത വേനലിൽ കുടിവെള്ളം പാഴാകുന്നത് ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ വാർഡ് മെന്പറെ വിവരം അറിയിച്ചു. തുടർന്ന് പലതവണ വാർഡ് മെമ്പറും സ്ഥലവാസികളും ജലസേചനവകുപ്പ് അധികാരികളെയും കരാറുകാരനെയും വിവരമറിയിച്ചെങ്കിലും, അവിടെ വരാനോ പ്രശ്നം പരിഹരിക്കാനോ അധികാരികൾ തയ്യാറായില്ല. കൃത്യസമയങ്ങളിൽ കരാറുകാർക്ക് വകുപ്പിൽനിന്നും ബിൽ ലഭിക്കാത്ത കാരണം നന്നാക്കാൻ ഇവരും തയ്യാറായില്ല. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നത് കണ്ടതോടെ വാർഡ് മെമ്പർ സ്വന്തം കൈയ്യിൽനിന്നു കാശ് മുടക്കി കുടിവെള്ളവിതരണ പൈപ്പ് നന്നാക്കുകയായിരുന്നു. ഇടവെട്ടിയിൽ പലയിടങ്ങളിലും അടിക്കടി പൈപ്പ് പൊട്ടിയൊഴുകി റോഡും തകരുകയാണ്. നിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിക്കുന്നതും കൃത്യമായ രീതിയിൽ തൊഴിലാളികൾ തകരാർ പരിഹരിക്കാൻ തയ്യാറാകാത്തതുമാണ് വീണ്ടും പൈപ്പ് പൊട്ടിയൊഴുകുന്നതിന് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. Published: 07 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അധികൃതർ തിരിഞ്ഞുനോക്കി‌യില്ല... പൊട്ടിയ കുടിവെള്ളപൈപ്പ് സ്വ… | Boolokam