അധിനിവേശസസ്യങ്ങളെ വനഭൂമിയിൽനിന്ന്‌ പിഴുതുമാറ്റി പ്രകൃതിസ്നേഹികൾ

അധിനിവേശസസ്യങ്ങളെ വനഭൂമിയിൽനിന്ന്‌ പിഴുതുമാറ്റി പ്രകൃതിസ്നേഹികൾ

തേക്കടി : വന്യജീവി സങ്കേതങ്ങളിലെ ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്ന അധിനിവേശ സസ്യങ്ങളെ നിർമാർജനം ചെയ്യുന്നതിനായി പെരിയാർ ടൈഗർ റിസർവിൽ ഇക്കോ റെസ്റ്റൊറേഷൻ ക്യാമ്പ് നടത്തി. ‘എർത്തിങ് നേച്ചർ ഫൗണ്ടേഷൻ’ എന്ന എൻ.ജി.ഒ.യുടെ നേതൃത്വത്തിൽ കേരളത്തിലുടനീളമുള്ള 27 സന്നദ്ധ പ്രവർത്തകരാണ് ഈ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായത്. To advertise here, ക്യാമ്പ് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ആർ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ ജനകീയ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു. വന്യജീവികളുടെ ആഹാരശൃംഖലയെയും തദ്ദേശീയ സസ്യങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുന്ന സെന്ന, യുപ്പറ്റോറിയം, രക്തപുഷ്പം, സിംഗപ്പൂർ ഡെയ്‌സി തുടങ്ങിയ അധിനിവേശ സസ്യങ്ങളാണ് സന്നദ്ധ പ്രവർത്തകർ വനത്തിനുള്ളിൽനിന്ന് നീക്കം ചെയ്തത്. കഠിനമായ വേനൽചൂടിനെ അവഗണിച്ച്‌ പ്രകൃതിസംരക്ഷണത്തിനായി ഒത്തുചേർന്ന ഈ സംഘം കാടിന്റെ പച്ചപ്പ് നിലനിർത്താനുള്ള വലിയൊരു ദൗത്യത്തിനാണ് നേതൃത്വം നൽകിയത്. പെരിയാർ ടൈഗർ റിസർവിലെ ഉദ്യോഗസ്ഥരും എർത്തിങ് നേച്ചർ ഫൗണ്ടേഷൻ ഭാരവാഹികളും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. വരുംദിവസങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ വനമേഖലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. Published: 20 Apr 2026, 12:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അധിനിവേശസസ്യങ്ങളെ വനഭൂമിയിൽനിന്ന്‌ പിഴുതുമാറ്റി പ്രകൃതിസ്നേ… | Boolokam