തൊടുപുഴ : അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ജില്ലായോഗം ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്, ബി.ജെ.പി. സർക്കാരുകൾ കേരളത്തിലും കേന്ദ്രത്തിലും തുടങ്ങിവെച്ച പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരേ ജോയിൻറ് കൗൺസിൽ മാത്രമാണ് പോരാട്ടത്തിന് നേതൃത്വം നൽകിയതെന്നും അതിന്റെ ഒന്നാംഘട്ട വിജയമാണ് സർക്കാർ പ്രഖ്യാപിച്ച ഉറപ്പുള്ള പെൻഷൻ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ജില്ലാ ചെയർമാൻ ഡോ. ജയ്സൺ ജോർജ് അധ്യക്ഷതവഹിച്ചു. ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.രമേശ്, കെ.എസ്. രാഗേഷ്, ജില്ലാ ജോയിൻറ് സെക്രട്ടറി എം. എസ്. ശ്രീകുമാർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് വിഷ്ണു പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. To advertise here, Published: 18 Mar 2026, 02:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അധ്യാപക സർവീസ് സംഘടന സമരസമിതി ജില്ലായോഗം
M
MathrubhumiSource Link
about 2 months ago