കക്കട്ടിൽ : വിദ്യാർഥികളുടെ സ്വഭാവരൂപത്കരണത്തിൽ അധ്യാപകർക്കുള്ള പങ്ക് വിസ്മരിക്കരുതെന്നും സമൂഹം വളരെയേറെ മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ അധ്യാപകർക്ക് വളരെയേറെ പങ്കുവഹിക്കാനുണ്ടെന്നും നടൻ വിനോദ് കോവൂർ. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, സ്കൂൾ മാനേജർ അരയില്ലത്ത് രവി അധ്യക്ഷനായി. കെ.പി. രാജൻ, കെ.ടി. ബിജു, സന്ധ്യ കരണ്ടോട്, എന്നിവർ വിരമിക്കുന്നവർക്ക് ഉപഹാരംനൽകി. കെ.ടി. ചന്ദ്രൻ, വി.എം ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, അതുൽ കൃഷ്ണ, എൻ.വി. ചന്ദ്രൻ, ഏലിയാറ ആനന്ദൻ, ടി. സുരേഷ് ബാബു, സി.വി. അഷറഫ്, എം.എം. രാധാകൃഷ്ണൻ, ആർ.പി. വിനോദൻ, സി.പി. സജിത, പി. ലജിന, പി. സുന്ദരേശൻ, ടി. പ്രജിത്ത്, കെ. റിനീഷ് കുമാർ, കെ.പി. സുരേഷ്, എ. മനോജൻ, കെ. ഹീറ എന്നിവർ സംസാരിച്ചു.

അധ്യാപകരുടെ പങ്ക് വിസ്മരിക്കരുത് -വിനോദ് കോവൂർ
M
MathrubhumiSource Link
about 1 month ago