അനധികൃതമായി സൂക്ഷിച്ച 206 പാചകവാതക സിലിൻഡറുകൾ പിടികൂടി

അനധികൃതമായി സൂക്ഷിച്ച 206 പാചകവാതക സിലിൻഡറുകൾ പിടികൂടി

M
MathrubhumiSource Link
തിരുപ്പൂർ : തിരുപ്പൂർ സിറുപൂളുവംപട്ടി മൂകാംബികനഗറിലെ ഒരു സംഭരണശാലയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 206 പാചകവാതക സിലിൻഡറുകൾ സിവിൽ സപ്ലൈസ്-ഉപഭോക്തൃസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഗാർഹിക ആവശ്യങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കുമുള്ള സിലിൻഡറുകൾ കൂട്ടത്തിലുണ്ട്. To advertise here, മോഹൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ഏജൻസിക്ക് അനുവദിച്ച സിലൻഡറുകളാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സിലിൻഡറുകൾ കൂടിയവിലയ്ക്ക് വിൽക്കുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ജില്ലാ സപ്ലൈ ഓഫീസർ ശരവണൻ, സ്പെഷ്യൽ തഹസിൽദാർ രാഘവി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഏജൻസിയുടമയുടെ മൊഴിയെടുത്ത് ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം തുടങ്ങി. Published: 28 Mar 2026, 03:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനധികൃതമായി സൂക്ഷിച്ച 206 പാചകവാതക സിലിൻഡറുകൾ പിടികൂടി — Ma… | Boolokam