അനന്തു സാഹിത്യപുരസ്‌കാരം ഡോ. എൻ.പി. വിജയകൃഷ്ണന് സമ്മാനിച്ചു

അനന്തു സാഹിത്യപുരസ്‌കാരം ഡോ. എൻ.പി. വിജയകൃഷ്ണന് സമ്മാനിച്ചു

M
MathrubhumiSource Link
അങ്ങാടിപ്പുറം : ‘അനന്തു’ എന്ന തൂലികയിൽ ബാലസാഹിത്യങ്ങളെഴുതിയിരുന്ന അധ്യാപകനും പത്രപ്രവർത്തകനുമായിരുന്ന വി.കെ. ബാലചന്ദ്രന്റെ ഓർമ്മയ്ക്കായി കേരള കലാക്ഷേത്രയും അക്ഷയ്‌ സാംസ്‌കാരികവേദിയും നൽകുന്ന മൂന്നാമത് അനന്തു സാഹിത്യപുരസ്‌കാരം ഡോ. എൻ.പി. വിജയകൃഷ്ണന് സമ്മാനിച്ചു. To advertise here, കേരള കലാക്ഷേത്രയുടെ 57-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഗാനരചയിതാവ് പി.സി. അരവിന്ദനിൽ നിന്ന് ഡോ. എൻ.പി. വിജയകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങി. എം.ജി. ശ്രീരാം അധ്യക്ഷത വഹിച്ചു. കേരള കലാക്ഷേത്ര സ്ഥാപകനും നൃത്താചാര്യനുമായ വി. പദ്മനാഭൻ, അക്ഷയ സാംസ്‌കാരികവേദി പ്രസിഡന്റ് കെ.വി. ദാസൻ, സി.പി. ബൈജു, കോട്ടയ്ക്കൽ ഉണ്ണികൃഷ്ണൻ, പീതാംബരൻ ആനമങ്ങാട്, അമ്മു സുന്ദരൻ, കെ.എം. രമ തുടങ്ങിയവർ പ്രസംഗിച്ചു. കേരള ഫോക്‌ലോർ അക്കാദമി അവാർഡും വയോജനമിത്ര അവാർഡും നേടിയ പൂതൻകളി ആശാൻ മക്കരപ്പറമ്പ് അമ്പലപ്പടി നാരായണനെ ചടങ്ങിൽ ആദരിച്ചു. കെ.ബി. ഉമ ഡോ. എൻ.പി. വിജയകൃഷ്ണന്റെ സാഹിത്യസംഭാവനകളെ പരിചയപ്പെടുത്തി. പീതാംബരൻ ആനമങ്ങാട് അമ്പലപ്പടി നാരായണനെയും പരിചയപ്പെടുത്തി. ഡോ. എൻ.പി. വിജയകൃഷ്ണനും അമ്പലപ്പടി നാരായണനും മറുപടിപ്രസംഗം നടത്തി. കലാക്ഷേത്രയിലെ വിദ്യാർഥികളുടെ സംഗീത-നൃത്തപരിപാടികളും അരങ്ങേറി. Published: 05 May 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!