ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണച്ചട്ടം(എഫ്.സി.ആർ.എ.) ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട നടപടികളിലെ മലക്കംമറിച്ചിലിൽ ബി.ജെ.പി.ക്കുണ്ടായത് രാഷ്‌ട്രീയക്ഷീണം. ആർ.എസ്.എസ്. ആശയത്തിൽനിന്ന് തയ്യാറായ ഭേദഗതി ബിൽ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മൂർധന്യത്തിൽ അവതരിപ്പിക്കാൻ ബി.ജെ.പി.യും കേന്ദ്രവും കൈക്കൊണ്ട തീരുമാനമാണ് അനവസരത്തിലായത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് കളത്തിൽ ബി.ജെ.പി. സംസ്ഥാന ഘടകങ്ങൾ വെള്ളമേറെ കുടിച്ചു. വിദേശസംഭാവനകൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് മൂക്ക് കയറിടാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ട നടപടി ക്രിസ്ത്യൻ വിഭാഗത്തിന്റെ വമ്പൻ പ്രതിഷേധത്തിന് വഴിതുറന്നു. To advertise here, ക്രിസ്ത്യൻ വോട്ടുകൾ അടർത്തി പാർട്ടിപാളയത്തിലെത്തിക്കാൻ കണക്കുകൂട്ടുന്ന കേരളത്തിലും ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള അസമിലും തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന വൈകിവന്ന ബോധ്യത്തിലാണ് ബിൽ മാറ്റിവെച്ചത്. വഖഫ് ബില്ലിന് സമാനമായിക്കൊണ്ടുവന്ന ബില്ലിനെക്കുറിച്ച് സഖ്യകക്ഷികളോടു പോലും ബി.ജെ.പി. ചർച്ച ചെയ്തിട്ടില്ലെന്നാണ് സൂചന. ന്യൂനപക്ഷങ്ങൾക്കുനേരേ സർക്കാർ നിരന്തരം ആക്രമണമുന ഉയർത്തുന്നുവെന്ന ആരോപണത്തിനിടെ, വിശദമായ ആലോചനകൾ കൂടാതെ ബിൽ കൊണ്ടുവരാനുള്ള നീക്കത്തിനുപിന്നിൽ ‘ഒളി അജൻഡ’യാണ് സംശയിക്കുന്നത്. കൈപൊള്ളിയ സാഹചര്യത്തിൽ, തത്‌കാലം ബിൽ പരിഗണിക്കുന്നില്ല എന്നതാണ് സർക്കാരും ബി.ജെ.പി.യും ഒടുവിൽ കൈക്കൊണ്ട സമീപനം. അതിനർഥം ബില്ലിൽനിന്ന് സർക്കാർ പിന്മാറിയെന്നല്ല, താത്‌കാലികമായി മാറ്റിവെച്ചു എന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുശേഷം ബിൽ വീണ്ടും പരിഗണനയിലെത്തിയേക്കാം. Content Highlights: BJP deferred the FCRA Amendment Bill to avoid electoral damage in 2026., Christian community protests in Kerala and Assam forced the party to rethink its strategy., The lack of consultation with allies suggests a potential 'hidden agenda' behind the bill., The bill remains on hold and may be revisited post-2026 elections. Published: 02 Apr 2026, 06:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അനവസരത്തിൽ എഫ്.സി.ആർ.എ. ബിൽ: ബി.ജെ.പി.ക്ക് ക്ഷീണം
M
MathrubhumiSource Link
about 1 month ago