അനസി മേളയിൽ തെളിയും... കല്ല്യാണിയുടെ സ്വപ്നമരീചിക

അനസി മേളയിൽ തെളിയും... കല്ല്യാണിയുടെ സ്വപ്നമരീചിക

M
MathrubhumiSource Link
കൊച്ചി: ഫ്രാൻസിലെ അനസി ഫിലിംമേളയിൽ ‘മരീചിക’ എന്ന അനിമേഷൻ ചിത്രം തെളിയുമ്പോൾ അത് സ്ത്രീകളുടെ നഷ്ടസ്വപ്നങ്ങളെ തൊടുന്ന സ്നേഹസ്പർശമാകും. തൊഴിലും കലയും കവിതയുമെല്ലാം നിഷേധിക്കപ്പെടുന്ന സ്ത്രീകൾക്കുള്ള ആദരം നിറഞ്ഞ ഐക്യദാർഢ്യം. കല്ല്യാണി ബി. യാണ് ചിത്രത്തിന്റെ രചനയും സംവിധാനവും അനിമേഷനും നിർവഹിച്ചത്. അനിമേഷൻ സിനിമകളുടെ ഓസ്കർ എന്നറിയപ്പെടുന്ന അനസി ഫെസ്റ്റിവലിൽ ഡസർട്ടേഷൻ വിഭാഗത്തിലാണ് ലോകമെങ്ങും നിന്നുള്ള 43 ചിത്രങ്ങൾക്കൊപ്പം ഇത് തിരഞ്ഞെടുക്കപ്പട്ടത്. മരീചികയാണ് ഇന്ത്യയിൽ നിന്നുള്ള ഇൗ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രം. To advertise here, ‘‘എന്റെ അമ്മൂമ്മ ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുള്ള അനുഭവങ്ങളും കഥകളുമെല്ലാമാണ് ഇൗ ചിത്രത്തിന്റെ ആശയത്തിലേക്ക് നയിച്ചത്. നിയന്ത്രണങ്ങളും വിലക്കുകളും കാരണം സ്വപ്നം മോഷ്ടിക്കപ്പെട്ട സ്ത്രീകളുടെ കഥയാണ്. കുട്ടികൾമാത്രം കാണുന്നതാണ് അനിമേഷൻ ചിത്രമെന്നാണ് ഇവിടെ പൊതുധാരണ. പക്ഷേ, അങ്ങനെയല്ല. ഗൗരവമുള്ള കാര്യങ്ങളും അനിമേഷനിലൂടെ പറയാം’’- വൈറ്റില പാരഡൈസ് റോഡിലെ തമ്പ് എന്ന വീട്ടിലിരിക്കേ കല്യാണി പറഞ്ഞു.13.4 മിനിറ്റുള്ള ചിത്രം ആമിമോളുടെയും അമ്മൂമ്മയുടെയും ദൃശ്യങ്ങളിലൂടെയാണ് സമൂഹത്തിന്റെ കഥ പറയുന്നത്. വരുന്ന ജൂണിലാണ് അനസിയുടെ അവാർഡ് നിർണയം. ചിത്രകാരൻ സി. ഭാഗ്യനാഥന്റെയും പോർട്ട് ട്രസ്റ്റ് കേന്ദ്രീയവിദ്യാലയത്തിലെ അധ്യാപിക ജയന്തി കെ.എസിന്റെയും മകളായ കല്ല്യാണി അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് ഡിസൈനിൽ അനിമേഷനിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുമ്പോഴാണ് ചിത്രം തയ്യാറാക്കിയത്. ചെറുപ്പത്തിലേ വരയ്ക്കാറുണ്ടായിരുന്നു. അനിമേഷൻ ചിത്രങ്ങൾ ഇഷ്ടമായിരുന്നു. കോവിഡ് കാലത്ത് അതെല്ലാം കൂടുതൽ കണ്ടു. അങ്ങനെയാണ് പഠിക്കാൻ എൻ.ഐ.ഡി.യിൽ ചേർന്നത്. സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും സ്വാധീനം അനിമേഷനിൽ കൂടിവരുന്ന കാലത്ത് വ്യത്യസ്തമാണ് കല്ല്യാണിയുടെ വഴി. 2000 ചിത്രങ്ങൾ പേപ്പറിലും 3000 എണ്ണം ഐ പാഡിലുമായി കൈകൊണ്ടുവരച്ചു. രണ്ടുവർഷത്തെ ശ്രമമായിരുന്നു സിനിമ. ഇൻസ്റ്റിട്ട്യൂട്ടിലെ ഫിലിം വീഡിയോ വകുപ്പ് മേധാവി ഡോ. ശില്പാദാസിന്റെ മാർഗനിർദേശത്തിൽ നിർമിച്ച സിനിമയിൽ സുഹൃത്തുക്കളും സഹായിച്ചു. Published: 26 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനസി മേളയിൽ തെളിയും... കല്ല്യാണിയുടെ സ്വപ്നമരീചിക — Mathrub… | Boolokam