മുതുകുളം : മുതുകുളം വടക്ക് കൊല്ലകൽ എസ്.എൻ.വി.യു.പി. സ്കൂളും 338-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗവും ചേർന്ന് അനുമോദനവും അവാർഡുവിതരണവും നടത്തി. രമേശ് ചെന്നിത്തല എം.എൽഎ. സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ. കെ. ഗോപകുമാർ അധ്യക്ഷനായി. To advertise here, എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദ, പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ സ്കൂളിലെ പൂർവ വിദ്യാർഥികളെയും കേരള പേൾ ചാമ്പ്യൻസ് ടാലൻറ് എക്‌സാമിനേഷൻ, മാസ്റ്റർ കിഡ്‌സ് സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ എന്നിവയിൽ സംസ്ഥാനതലത്തിൽ ഒന്നുമുതൽ എട്ടുവരെ റാങ്ക് കരസ്ഥമാക്കിയ പ്രീപ്രൈമറി കുട്ടികളെയും അനുമോദിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക സി. ബീന, ഓഫീസ് അസിസ്റ്റന്റ് ജെ. ലാലി എന്നിവർക്ക് യാത്രയയപ്പും നൽകി. എസ്.എൻ.ഡി.പി. യോഗം ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോൺ തോമസ്, ബബിതാ ജയൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഷീജാ സുനിൽ, വൈസ് പ്രസിഡന്റ് ജി.എസ്. ബൈജു, മറ്റു ജനപ്രതിനിധികളായ സുനിൽ സൂര്യമംഗലം, ഗീതാ ശ്രീജി, പുഷ്പൻ കണ്ണമ്പള്ളി, പി.ടി.എ. പ്രസിഡന്റ് എം. ബിനു ചെട്ടിയാർ, അഡ്വ. യു. ചന്ദ്രബാബു, എം. രാധാകൃഷ്ണൻ, കെ. ബാബുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
