അനുസ്മരണവും പുരസ്കാരവിതരണവും

അനുസ്മരണവും പുരസ്കാരവിതരണവും

കാഞ്ഞങ്ങാട് : സാഹിത്യസംഗമവേദി ജില്ലാ കമ്മിറ്റി നടത്തിയ കവി രാമകൃഷ്ണൻ രശ്മിസദനം അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സംസ്ഥാനതല കവിതാ പുരസ്കാരവിതരണവും സംസ്ഥാന പ്രസിഡന്റ് അജികുമാർ നാരായണൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്‌സൺ പുഷ്പ കൊളവയൽ അധ്യക്ഷയായി. സി.എസ്.രാജേഷ്, ദീപ്നദാസ്, പദ്മരാജ് എരവിൽ, ടി.എച്ച്.പ്രശാന്തി, സിഡു.അനീഷ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. To advertise here, കവി കുരീപ്പുഴ ശ്രീകുമാർ, എഴുത്തുകാരൻ നാലപ്പാടം പദ്മനാഭൻ, സാഹിത്യ സംഗമവേദി സംസ്ഥാന സെക്രട്ടറി ഹനീഫ് പതിയാരിയിൽ, സംസ്ഥാന ജനറൽ കൺവീനർ രാജേഷ്‌ ശ്രീധർ, നാടക പ്രവർത്തകർ പദ്മനാഭൻ ബ്ലാത്തൂർ, കവി രാമകൃഷ്ണന്റെ പത്നി ലക്ഷ്മി, എം.കെ.ഗോപകുമാർ, ഡോ. മുഞ്ഞിനാട് പദ്മകുമാർ, ഫറീന കോട്ടപ്പുറം, പെരിങ്ങോം ഹാരിസ്, അനീഷ് വെങ്ങാട്ട്, ആർ.ദീപ, ഉഷാകുമാരി കോന്നി, സാഹിത്യസംഗമവേദി ജില്ലാ സെക്രട്ടറി ഷാജു ബാനം, പ്രശാന്തി എന്നിവർ സംസാരിച്ചു. Published: 20 Apr 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനുസ്മരണവും പുരസ്കാരവിതരണവും — Mathrubhumi | Boolokam | Boolokam