കണ്ണൂർ : കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും ദീർഘകാലം ജനറൽ സെക്രട്ടറിയുമായിരുന്ന ജോർജുകുട്ടി അനുസ്മരണ സമ്മേളനവും ജുഡീഷ്യൽരംഗത്ത് ഉന്നതവിജയം നേടിയ ആദ്യത്തെ കാഴ്ചയില്ലാത്ത ജഡ്‌ജിയായി നിയമിതയാവുന്ന അഡ്വ. താനിയ നാഥിനുള്ള സ്വീകരണവും സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ കീഴുന്ന വാർഡ് കൗൺസിലർ ശ്രുതി ഉദ്ഘാടനംചെയ്തു. To advertise here, തോട്ടട കെ.എഫ്.ബി. കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ നേത്രപരിശോധനാക്യാമ്പ്, കരോക്കെ ഗാനമേള, സാംസ്കാരിക പരിപാടികൾ തുടങ്ങിയ അനുബന്ധപരിപാടികളും സംഘടിപ്പിച്ചു. കെ.പി. അബ്ദുള്ള, എം.എം. സാജിദ്, ടി.എൻ. മുരളീധരൻ, ഗീതാ മടയമ്പേത്ത്, കെ.കെ. രജിതകുമാരി, ബേബി ജോസഫ്, ടി.എം. നിർമല, സി.കെ. ധന്യ, കെ. സുധീഷ് എന്നിവർ സംസാരിച്ചു. Published: 24 Mar 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
