രാഹുരി ഉപതിരഞ്ഞെടുപ്പ് To advertise here, മുംബൈ : രാഹുരി നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. അക്ഷയ് ശിവാജി കർദിലിനെ മത്സരിപ്പിക്കും. ബി.ജെ.പി.യുടെ എം.എൽ.എ. ശിവാജി കർദിലിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്റെ മകനാണ് അക്ഷയ്. മുൻ ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായിരുന്ന അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ബാരാമതി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനോടൊപ്പം ഏപ്രിൽ 23-ന് നടക്കും. ബാരാമതി, രാഹുരി നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ സമവായത്തിലൂടെ എതിരില്ലാതെ നടത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ ആറാണ്. മേയ് നാലിനാണ് വോട്ടെണ്ണൽ. Published: 01 Apr 2026, 11:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അന്തരിച്ച എം.എൽ.എ. യുടെ മകൻ ബി.ജെ.പി. സ്ഥാനാർഥി
M
MathrubhumiSource Link
about 1 month ago