റോഡിലേക്ക് വീഴുന്ന അപകടം To advertise here, മറയൂർ : കനത്ത മഴയിൽ മൂന്നാർ- ഉദുമൽപേട്ട അന്തസ്സംസ്ഥാനപാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പള്ളനാട് എൽ.പി.സ്കൂളിന് സമീപമാണ് വലിയ ഉണങ്ങിയ മരം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുമ്പോൾ പാതയിലേക്ക് കടപുഴകി വീണത്. ഭാഗ്യംകൊണ്ടു മാത്രമാണ് വാഹനങ്ങളിലേക്ക് മരംവീഴാതെ സഞ്ചാരികൾ രക്ഷപ്പെട്ടത്. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മരം വൈദ്യുതിക്കമ്പിയിൽ വീണ് പോസ്റ്റുകളും ഒടിഞ്ഞു. പള്ളനാട് ഭാഗത്തേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ മരംവെട്ടി മാറ്റുന്നതിന് കാലതാമസവും ഉണ്ടായി. മറയൂർ പോലീസും സാൻഡൽ ഡിവിഷന്റെ ദ്രുതപ്രതികരണ സേനയും സ്ഥലത്തെത്തി പള്ളനാട് സ്വദേശികളുടെ സഹകരണത്തോടെ മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. Published: 04 May 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അന്തസ്സംസ്ഥാന പാതയിലേക്ക് വലിയ മരം വീണു; സഞ്ചാരികൾ തലനാരിടയിഴയ്ക്ക് രക്ഷപ്പെട്ടു
M
MathrubhumiSource Link
about 3 hours ago
