അന്ത്യ അത്താഴ സ്മരണയിൽ പെസഹ ആചരണം

അന്ത്യ അത്താഴ സ്മരണയിൽ പെസഹ ആചരണം

M
MathrubhumiSource Link
കൊച്ചി : യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ പെസഹാ വ്യാഴം ആചരിച്ചു. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മകളാണ് പെസഹയിലൂടെ അനുസ്മരിച്ചത്. പള്ളികളിൽ പ്രത്യേക പ്രാർഥനയും കാൽകഴുകൽ ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടന്നു. To advertise here, അൻപത് നോമ്പിലെ അവസാന ആഴ്ചയാണിത്. ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാംദിവസമാണ് പെസഹ ദിവസം. പള്ളികളിൽ കുർബാനമധ്യേ മുഖ്യകാർമികൻ തിരഞ്ഞെടുത്ത 12 പേരുടെ കാലുകൾ കഴുകി ചുംബിച്ചു. തുടർന്ന് വൈകീട്ടുവരെ ആരാധനയും തുടർന്ന് പള്ളികളിൽ അപ്പം മുറിക്കൽ ശുശ്രൂഷയും നടന്നു. ക്രൈസ്തവ ഭവനങ്ങളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പെസഹ അപ്പം മുറിച്ചു. വാഴയിലയിൽ തയ്യാറാക്കിയ പുളിപ്പില്ലാത്ത അപ്പം പ്രത്യേകം തയ്യാറാക്കിയ പാലിനൊപ്പം മുറിച്ച് ഗൃഹനാഥൻ പ്രായക്രമമനുസരിച്ച് കുടുംബാംഗങ്ങൾക്ക് നൽകി. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പെസഹ ആചരണം നടത്തി. സിറോ മലബാർ സഭാ തലവനും മേജർ ആർച്ച് ബിഷപ്പുമായ റാഫേൽ തട്ടിൽ കാക്കനാട് മൗണ്ട് സെയ്ന്റ് തോമസ് പള്ളിയിലും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആൻറണി വാലുങ്കൽ എറണാകുളം സെയ്ന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലും കാൽകഴുകൽ ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. പെസഹ എന്നത് കേവലം ഒരു സ്മരണയല്ല, മറിച്ച് ജീവിക്കുന്ന സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള വലിയൊരു കടന്നുപോകലാണെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വിശുദ്ധവാരത്തിലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് കാർമിത്വം വഹിച്ചു. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത പങ്കെടുത്തു. 12 പുരോഹിതന്മാരുടെ കാലുകളാണ് ശ്രേഷ്ഠ ബാവ കഴുകിയത്. കോറെപ്പിസ്കോപ്പമാരായ സ്ലീബാ കാട്ടുമങ്ങാട്ട്, ബേബി ചാമക്കാല, വികാരി ഫാ. ഷമ്മി ജോൺ, സഹവികാരിമാരായ ഫാ. മത്തായി കുളച്ചിറ, ഫാ. എൽദോസ് ആയപ്പിള്ളി, ഫാ. ബേസിൽ ബേബി പൊറ്റയിൽ എന്നിവരും പങ്കെടുത്തു. ദുഃഖവെള്ളി ദിനത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവം അനുസ്മരിക്കും. പള്ളികളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്റെ വഴിയും നഗരികാണിക്കൽ പ്രദക്ഷിണവും നടക്കും. വലിയ ശനിയാഴ്ച വെള്ളം, തിരി വെഞ്ചരിപ്പ്, വിശുദ്ധ കുർബാന എന്നിവ നടക്കും. തുടർന്ന് ഉയിർപ്പ് തിരുനാളിനുള്ള ഒരുക്കങ്ങളിലേക്ക് വിശ്വാസികൾ പ്രവേശിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അന്ത്യ അത്താഴ സ്മരണയിൽ പെസഹ ആചരണം — Mathrubhumi | Boolokam | Boolokam