തിരുവനന്തപുരം : ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ വ്യാഴാഴ്ച വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും ഉണ്ടായിരിക്കും. കുരിശുമരണം വരിക്കുന്നതിനുമുൻപ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും, വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ക്രൈസ്തവർ പെസഹ ആചരിക്കുന്നത്. 'കടന്നുപോകൽ' എന്നാണ് പെസഹ എന്ന വാക്കിനർഥം. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽനിന്ന് ഇസ്രയേൽ ജനം മോശയുടെ പ്രവാചകത്വത്തിൽ വിമോചിതരായതിനെയാണ് ഇതുസൂചിപ്പിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ച വേളയിൽ 'എല്ലാവരിലും വലിയവൻ എല്ലാവരുടെയും സേവകനായിരിക്കണം' എന്ന മാതൃക പകർന്ന്, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുകരിച്ച് എല്ലാ ദേവാലയങ്ങളിലും പുരോഹിതർ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദം കഴുകുന്ന ശുശ്രൂഷയുണ്ടാകും. ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ. അൻപതുനോമ്പിലെ അവസാന ആഴ്ചയാണിത്. To advertise here, ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്നാനായ സഭ, ഓർത്തഡോക്‌സ്, യാക്കോബായ സഭകളുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ തിരുവത്താഴ ദിവ്യബലി, പൗരോഹിത്യ സ്ഥാപന അനുസ്മരണം, പാദക്ഷാളനം എന്നിവ നടത്തും. കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് 3-ന് ദുഃഖവെള്ളി ആചരിക്കും. ദുഃഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കുന്ന ശുശ്രൂഷകളാണ്. മൂന്നാംദിവസം യേശുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഞായറാഴ്ച ഉയിർപ്പുതിരുനാൾ (ഈസ്റ്റർ) ആഘോഷിക്കുന്നതോടെ വലിയ നോമ്പാചരണം സമാപിക്കും. Content Highlights: Commemoration of the Last Supper and the institution of the Holy Eucharist., Ritual of foot washing symbolizing humility and service., Historical context of Pesaha ('Passover') and its biblical roots., Schedule for Holy Week 2026 leading up to Easter Sunday., Participation across various Christian denominations in Kerala. Published: 02 Apr 2026, 06:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
