അന്ന് രാമായണ ചെയ്യുന്നതിനോട് ‘നോ’ പറഞ്ഞു, തീരുമാനം മാറ്റിയതിനുപിന്നിൽ മകൾ- രൺബീർ കപൂർ

അന്ന് രാമായണ ചെയ്യുന്നതിനോട് ‘നോ’ പറഞ്ഞു, തീരുമാനം മാറ്റിയതിനുപിന്നിൽ മകൾ- രൺബീർ കപൂർ

M
MathrubhumiSource Link
ആനിമൽ എന്ന ചിത്രത്തിനുശേഷം ബോളിവുഡ് താരം രൺബീർ കപൂർ നായകനായി പുറത്തിറങ്ങുന്ന ചിത്രമാണ് രാമായണ. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അഭിനയിക്കാൻ താൻ സമ്മതം മൂളിയതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് രൺബീർ ഇപ്പോൾ. തുടക്കത്തിൽ ചിത്രം നിരസിച്ച താൻ പിന്നീട് അഭിനയിക്കാൻ സമ്മതം അറിയിച്ചതിനേക്കുറിച്ചാണ് രൺബീർ പങ്കുവെച്ചത്.  To advertise here, രാമായണ പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന പരിപാടിക്കിടെയാണ് രൺബീറിന്റെ തുറന്നുപറച്ചിൽ. നാലുവർഷം മുമ്പ് ഈ സിനിമയേക്കുറിച്ച് നിർമാതാവ് നമിത് മൽഹോത്ര തന്നോട് പറഞ്ഞയുടൻ തന്നെ നോ എന്നാണ് പറഞ്ഞതെന്ന് രൺബീർ പറയുന്നു. താൻ ആ കഥാപാത്രത്തിന് യോജിച്ചതല്ലെന്നും പൂർണമായി നീതിപുലർത്താനാവില്ലെന്നും നമിത്തിനോട് പറഞ്ഞു. സിനിമയുടെ ഓഫർ വന്ന അതേസമയത്താണ് അച്ഛനാകുന്നതും. ഇതോടെ ആദ്യംതോന്നിയ ഭയംമാറി കൃതജ്ഞതയാവുകയും ഇത്തരമൊരു അവസരം ജീവിതത്തിൽ അനിവാര്യമാണെന്ന് തോന്നുകയും ചെയ്തു. ജീവിതത്തിലും ജീവിതശൈലിയിലും മാറ്റം വേണമെന്ന് തോന്നിയ കാലമായിരുന്നു അത്.. ആദ്യമായി അച്ഛനാവുകയാണ്. രാമനായി അഭിനയിക്കുന്നതും അച്ഛനാവുന്നതും മധുരമുള്ള യാദൃശ്ചികതയായി തോന്നുന്നു- രൺബീർ പറയുന്നു. ദീർഘകാലത്തെ പ്രണയത്തിനുശേഷം വിവാഹിതരായ രൺബീർ കപൂറിനും ആലിയ ഭട്ടിനും 2022-ലാണ് മകൾ റാഹ പിറക്കുന്നത്. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും രാമായണ ഒരുങ്ങുക. പ്രശസ്ത ഹോളിവുഡ് സംഗീതജ്ഞൻ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നമിത് മൽഹോത്ര നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് യഷ് ആണ്. എട്ടുതവണ ഓസ്കർ നേടിയ DNEG-യാണ് രാമായണത്തിന്റെ വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം അടുത്തവർഷം ദീപാവലിക്ക് റിലീസ് ചെയ്യും. 2027 ദീപാവലിക്കു ശേഷമായിരിക്കും രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുക. Content Highlights: Ranbir Kapoor initially rejected the role of Lord Rama due to self-doubt regarding character justice. Published: 01 Apr 2026, 05:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അന്ന് രാമായണ ചെയ്യുന്നതിനോട് ‘നോ’ പറഞ്ഞു, തീരുമാനം മാറ്റിയത… | Boolokam