ബെംഗളൂരു: ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആദിത്യ ബിർളാ ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യയും ചേർന്നുള്ള ഒരു കൺസോർഷ്യം ഏകദേശം 16,000 കോടിയിലേറെ രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ലോകപ്രശസ്ത സ്പിരിറ്റ് നിർമാണക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ കീഴിലുള്ള റോയൽ ചലഞ്ചേഴ്‌സ് സ്‌പോർട്‌സ് ലിമിറ്റഡിൽനിന്നാണ് ബെംഗളൂരു ടീമിനെ ടൈംസും ബിർളയും ചേർന്ന് ഏറ്റെടുക്കുന്നത്. ബോൾട്ട് വെഞ്ചേഴ്‌സ്, ബ്ലാക് സ്റ്റോൺ എന്നീ കമ്പനികളും ഇതിനൊപ്പമുണ്ട്. To advertise here, ഈ വാർത്തയ്ക്കു പിന്നാലെ ഇപ്പോൾ ചർച്ചയാകുന്ന ഒരു പേര് ആര്യമൻ വിക്രം ബിർളയുടേതാണ്. ആർസിബിയുടെ പുതിയ ചെയർമാനായി നിയമിതനായ 28-കാരൻ ആര്യമൻ, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകനാണ്. വെറുമൊരു വ്യവസായി മാത്രമല്ല ആര്യമൻ, മറിച്ച് പ്രൊഫഷണൽ ക്രിക്കറ്റർ കൂടിയാണ്. നിലവിൽ അദ്ദേഹം ആദിത്യ ബിർളാ മാനേജ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനു വേണ്ടി കളിച്ചിട്ടുള്ള ആര്യമൻ ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 414 റൺസ് നേടിയിട്ടുണ്ട്. 2017-ൽ ഒഡിഷയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ഐപിഎല്ലിൽ രാജസ്ഥാനിൽ സഞ്ജു സാംസന്റെ സഹതാരം കൂടിയായിരുന്നു അദ്ദേഹം. 2018-ലെ ഐപിഎൽ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ആര്യമനെ ടീമിലെടുത്തത്. എങ്കിലും ഐപിഎല്ലിൽ ഒരു മത്സരം പോലും താരം കളിച്ചിട്ടില്ല. ചില മത്സരങ്ങളിൽ പകരക്കാരനായി ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നു എന്ന് മാത്രം. അമിതമായ ഉത്കണ്ഠ മൂലം 2020-ൽ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ബിസിനസിലേക്ക് തിരിയുകയായിരുന്നു. Content Highlights: Aditya Birla Group and Times Group acquired RCB for 16,660 crore., Aryaman Birla appointed as the new Chairman of RCB., Aryaman was a former first-class cricketer for Madhya Pradesh., He was a teammate of Sanju Samson at Rajasthan Royals in 2018., Transitioned from professional cricket to business leadership. Published: 25 Mar 2026, 11:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അന്ന് സഞ്ജുവിന്റെ സഹതാരം; ഇന്ന് 16,660 കോടി മുടക്കി RCB ഉടമകളിൽ ഒരാൾ, ആരാണ് ആര്യമൻ ബിർള?
M
MathrubhumiSource Link
about 2 months ago