കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിൽ തനിക്ക് വരണാധികാരിയുടെ നോട്ടീസ് ലഭിച്ചില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്നും രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെൻഡ്രൈവ് തന്റെ കയ്യിലുണ്ട്. അത് ആർക്കും പരിശോധിക്കാം. പരാതിയിൽ അന്വേഷണം വരട്ടെയെന്നും അതിനുശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അനൗൺസ്‌മെന്റ് വിവാദത്തിൽ കൂടുതൽ പ്രതികരിക്കാൻ തയ്യാറാകാത്ത ടി. പി. രാമകൃഷ്ണൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനാവുകയും ചെയ്തു. Content Highlights: TP Ramakrishnan denies receiving a notice from the returning officer regarding the announcement controversy., LDF candidate claims the controversy aims to disrupt the peaceful election environment in Perambra., Ramakrishnan offers the campaign pen drive for investigation., The candidate expressed frustration when questioned further by media personnel. Published: 03 Apr 2026, 03:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അനൗൺസ്‌മെന്റ് വിവാദത്തിൽ നോട്ടീസ് ലഭിച്ചിട്ടില്ല, ലക്ഷ്യം സമാധാനാന്തരീക്ഷം തകർക്കൽ- ടി.പി. രാമകൃഷ്ണൻ
M
MathrubhumiSource Link
about 1 month ago