ടെക്‌നോളജി ഡെസ്‌ക് Last Updated: 08 April 2026, 03:49 PM IST മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ആയിരക്കണക്കിന് സൈബര്‍ സുരക്ഷാ പിഴവുകള്‍ ഈ എഐ മോഡല്‍ കണ്ടെത്തിയെന്നാണ് കമ്പനി പറയുന്നത്. 1. പ്രതീകാത്മകചിത്രം 2. ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയി | Photo - AFP, AI ഏറ്റവും പുതിയ എഐ മോഡലായ Mythos പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ലെന്ന് വ്യക്തമാക്കി നിർമിതബുദ്ധി കമ്പനിയായ ആന്ത്രോപിക്. വലിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും വെബ് ബ്രൗസറുകളുടെയും ഗുരുതരമായ സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്താനുള്ള അതിന്റെ അമിതമായ കഴിവ് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്. മറ്റ് എഐ ടൂളുകൾപോലെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് പകരം പരിമിതമായ പങ്കാളികൾ ഉൾപ്പെടുന്ന സൈബർ സുരക്ഷാ പ്രോഗ്രാമിൽ മാത്രം Mythos ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. To advertise here, മനുഷ്യർക്ക് കണ്ടെത്താൻ കഴിയാത്ത ആയിരക്കണക്കിന് സൈബർ സുരക്ഷാ പിഴവുകൾ ഈ എഐ മോഡൽ കണ്ടെത്തിയെന്നാണ് കമ്പനി പറയുന്നത്. 40-ൽ അധികം ടെക് കമ്പനികളുമായി സഹകരിക്കുമെന്നും അതിനുശേഷം പൊതുജനങ്ങൾക്കായി മോഡൽ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ വെബ് സർവീസസ്, എൻവിഡിയ, ജെപി മോർഗൻ ചേസ് എന്നിവയുൾപ്പെടെ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും മാത്രമാകും പ്രോജക്ട് ഗ്ലാസ്‌വിങ് എന്ന സൈബർ സുരക്ഷാ പ്രോഗ്രാമിന്റെ ഭാഗമായി മിത്തോസ് ലഭ്യമാക്കുക. മറഞ്ഞിരിക്കുന്ന സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുകയും അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നത് അടക്കമുള്ളവയാണ് സൈബർ സുരക്ഷാ പ്രോഗ്രാമിലൂടെ ആന്ത്രോപിക് ലക്ഷ്യമിടുന്നത്. സുരക്ഷ ഉറപ്പാക്കുകയും അപകടകരമായ ഉപയോഗത്തിനുള്ള എല്ലാ സാധ്യതകളും തടയുകയും ചെയ്തശേഷം ഈ എഐ മോഡൽ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുക എന്നതാണ് ആന്ത്രോപിക്കിന്റെ ദീർഘകാല പദ്ധതി. അതിനിടെ Claude Mythos Preview പ്രഖ്യാപിച്ചതിന് പിന്നാലെ ലോകമെമ്പാടും ആന്ത്രോപിക്കിന്റെ എഐ മോഡലുകൾക്ക് തടസം നേരിട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. Claude Chat, Claude Code, ആപ്പ് എന്നിവ ഉപയോഗിക്കുന്നവർക്ക് പ്രശ്‌നങ്ങൾ നേരിടുന്നതായി ഇത്തരം ഔട്ടേജുകൾ ട്രാക്ക് ചെയ്യുന്ന Downdetector എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെയും നിരവധി ഉപയോക്താക്കൾ പ്രശ്‌നങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ച ആന്ത്രോപിക് അന്വേഷണം നടത്തുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമീപകാല അപ്‌ഡേറ്റിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയെന്നും പരിഹാര നടപടികൾ സ്വീകരിച്ച് വരികയാണെന്നും കമ്പനി പറയുന്നു. Content Highlights: Anthropic restricts public access to the highly capable Mythos model due to security concerns., The model autonomously discovered high-severity vulnerabilities in OS and web browsers., Project Glasswing limits Mythos access to 11 elite partners, including Google and Microsoft., Anthropic commits $100 million in credits to foster defensive AI research., Recent 2026 service outages highlight the stability challenges facing rapid AI scaling. Published: 08 Apr 2026, 03:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അപകട സാധ്യതയേറെ; Claude Mythos പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ലെന്ന് ആന്ത്രോപിക്
M
MathrubhumiSource Link
about 1 month ago