അപകടം പതിയിരിക്കുന്ന മാവര പാറയും പാറക്കുഴിയും

അപകടം പതിയിരിക്കുന്ന മാവര പാറയും പാറക്കുഴിയും

M
MathrubhumiSource Link
പന്തളം : മാനംമുട്ടെ വളർന്നുനിൽക്കുന്ന മാവര പാറയും പാറക്കുഴിയും മനോഹര കാഴ്ചയാണെങ്കിലും ഇവിടെ പതിയിരിക്കുന്ന അപകടം സന്ദർശകരായെത്തുന്നവർ തിരിച്ചറിയുന്നില്ല. To advertise here, നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും പാറയ്ക്ക് മുകളിലേക്കുള്ള സഞ്ചാരികളുടെ വരവ് നിയന്ത്രിക്കാനോ, സുരക്ഷാ ക്രമീകരണങ്ങളൊരുക്കാനോ അധികാരികൾ ശ്രമിക്കുന്നില്ല. വെള്ളിയാഴ്ച പാറമടയിൽ നീന്താനിറങ്ങിയ മൂന്ന് യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. റവന്യൂ വകുപ്പിന്റെ ഭൂമിക്കൊപ്പം സ്വാകാര്യ വ്യക്തികളുടെ ഭൂമിയും ഇടകലകർന്നുകിടക്കുന്ന ഇവിടെ നാൽപ്പത്തഞ്ചു വർഷത്തിനുമുമ്പാണ് പാറ ഖനനം തുടങ്ങിയത്. ആലപ്പുഴ, കൊല്ലം ജില്ലകളുടെ കടൽത്തീരത്ത് സംരക്ഷണഭിത്തി കെട്ടാനായി സർക്കാരിന്റെ അനുമതിയോടെ പൊട്ടിച്ചുതുടങ്ങിയ പാറമല, പിന്നീട് ജില്ലയിലെ പ്രധാന പാറമടകളിലൊന്നായി മാറി. സർക്കാരിന്റെ പാറയോടുചേർന്ന് പാറമല വാങ്ങി കാടുതെളിച്ച് സ്വകാര്യ വ്യക്തികൾ പാറപൊട്ടിച്ച് വിൽപ്പന നടത്തിവരുകയും ചെയ്തിരുന്നു. ഇപ്പോൾ അനുമതിയില്ലാത്തതിനാൽ പാറ പൊട്ടിക്കൽ നടക്കുന്നില്ല. 2021-ൽ പാറയുടെ നെറുകയിൽ കയറി അപകടം ഉണ്ടാകാതിരിക്കാനായി പോലീസിന്റെ നിർദേശപ്രകാരം പാറമടയുടെ ഉടമസ്ഥൻ കെട്ടിയടച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് നശിച്ചുപോയി. ഒരു സുരക്ഷയും മുൻകരുതലും എടുക്കാതെ കുത്തനെയുള്ള പാറപ്പുറത്തേക്ക് ആളുകൾ കയറുന്നത് വലിയ അപകടത്തിന് വഴിതെളിക്കുമെന്നറിഞ്ഞ നാട്ടുകാർതന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ആളുകൾ പാറയുടെ മുകൾഭാഗത്ത് നിൽക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നാടിന്റെ പലഭാഗത്തുനിന്നുമാണ് സന്ദർശകർ അടുത്തിടെ ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. കുത്തനെയുള്ള പാറയുടെ മുകൾഭാഗത്ത് കയറി സെൽഫി എടുത്തും കാറ്റുകൊണ്ടും രസിക്കുന്നവർ നൂറടിയോളം താഴ്ചയിലേക്ക് വീണാലുള്ള അപകടം തിരിച്ചറിഞ്ഞിരുന്നില്ല. സുരക്ഷയും മുൻകരുതലുമില്ല Published: 21 Mar 2026, 12:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപകടം പതിയിരിക്കുന്ന മാവര പാറയും പാറക്കുഴിയും — Mathrubhumi… | Boolokam