അപകടം പലത് നടന്നു: തിരിഞ്ഞുനോക്കാതെ പൊതുമരാമത്തു വകുപ്പ്

അപകടം പലത് നടന്നു: തിരിഞ്ഞുനോക്കാതെ പൊതുമരാമത്തു വകുപ്പ്

M
MathrubhumiSource Link
കോലഞ്ചേരി : തേക്കടി-എറണാകുളം സംസ്ഥാന ഹൈവേയുടെ നെല്ലാട്-കിഴക്കമ്പലം റോഡിൽ മഞ്ചനാട് പാലം മുതൽ 500 മീറ്റർ കിഴക്കോട്ട് റോഡ് അശാസ്ത്രീയമായി ഉയർത്തിനിർമിച്ചതിനാൽ അപകടം പതിവാകുന്നു. To advertise here, ബുധനാഴ്ച രാത്രി ഇവിടെ രണ്ടുബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാക്കളെ ആംബുലൻസിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നേരം പുലർന്നപ്പോൾ റോഡിലുള്ള രക്തം കഴുകിക്കളഞ്ഞത് നാട്ടുകാരാണ്. രണ്ട് വലിയവാഹനങ്ങൾക്ക് കഷ്ടി കടന്നുപോകാവുന്ന ഈ ഭാഗത്ത് ഒരുവശം കനാൽവെള്ളം പോകുന്ന ഓടയും മറുവശം സ്ലാബില്ലാത്ത ആഴം കൂടിയ ഓടയുമാണ്. ഒരു വർഷത്തിനിടയിൽ 28 അപകടങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു. ഇതിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും എം.എൽ.എ.ക്കും ഉൾപ്പെടെ നാട്ടുകാർ ഒപ്പിട്ട ഭീമഹർജി നൽകിയെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നോ എം.എൽ.എ.യുടെ ഭാഗത്തു നിന്നോ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. Published: 14 Mar 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപകടം പലത് നടന്നു: തിരിഞ്ഞുനോക്കാതെ പൊതുമരാമത്തു വകുപ്പ് —… | Boolokam