പൊള്ളാച്ചി: വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒമ്പത് മലയാളികൾക്ക് ജീവൻ നഷ്ടമായിരിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പള്ളിപ്പറമ്പ് എൽപി സ്‌കൂളിൽനിന്നും വിനോദയാത്ര പോയ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഒമ്പത് അധ്യാപകരും മൂന്നുകുട്ടികളും ഡ്രൈവറും ഉൾപ്പെട്ടതായിരുന്നു സംഘമെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളും രണ്ടുപേർ പുരുഷൻമാരുമാണ്. To advertise here, മരിച്ചവരുടെ മൃതദേഹങ്ങൾ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ട ട്രാവലറിനു പിന്നാലെയെത്തിയ സ്വിഫ്റ്റ് കാറിലുള്ളവരാണ് അപകടവിവരം അറിയിച്ചതെന്ന് പൊള്ളാച്ചി മലയാളി സമാജം പ്രവർത്തകർ പറഞ്ഞു. വൈകീട്ട് 5.05-ഓടെയായിരുന്നു അപകടമെന്നും 5.10-ഓടെ വിവരം ലഭിച്ചെന്നും പിന്നാലെ തന്നെ പത്തോളം ആംബുലൻസുകൾ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ നിന്ന് സംഭവ സ്ഥലത്തേക്ക് തിരിച്ചതായും മലയാളി സമാജം പ്രവർത്തകർ അറിയിച്ചു. ആദ്യം ജീവനുള്ളവരെയാണ് ആശുപത്രിയിലേക്കെത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുരുതരാവസ്ഥയിലുള്ള മൂന്നു പേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായാണ് വിവരം. ഒരാൾ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ആശുപത്രിയിൽ നിന്ന് 30 കി.മീ അകലെയാണ് അപകടമുണ്ടായ സ്ഥലം. ഇത് അപകടത്തിൽപ്പെട്ടവരെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിന് തടസമായി. Content Highlights: Tragic accident involving a tourist tempo traveler in Valparai, 2026., 9 fatalities reported among teachers and family members from Malappuram., Swift action by bystanders and 10 ambulances managed immediate rescue., Survivors transferred to Coimbatore Medical College for advanced care. Published: 17 Apr 2026, 08:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അപകടം വിളിച്ചറിയിച്ചത് പിന്നാലെയെത്തിയ സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവർ;10-ഓളം ആംബുലൻസുകൾ ഉടനെതിരിച്ചു
M
MathrubhumiSource Link
22 days ago