കുര്യനാട് : എം.സി. റോഡിൽ കുര്യനാട് അപകടം ഏറുന്നു. കുര്യനാട് പാലം കഴിഞ്ഞ് പുല്ലുവട്ടം കവല ഭാഗത്തേക്കുള്ള 300 മീറ്റർ ദൂരത്തിനിടയിലാണ് അപകടത്തിൽ അധികവും സംഭവിക്കുന്നത്. എം.സി. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചിരുന്നു. വിഷുദിനത്തിൽ പുലച്ചെയും ഇവിടെ അപകടം ഉണ്ടായി. To advertise here, മൂവാറ്റുപുഴ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നകാറാണ് അപകടത്തിൽപ്പെട്ടത്. വഴിയോരത്തെ വൈദ്യുത തൂണിൽ ഇടിച്ച് വട്ടം തിരിയുകയായിരുന്നു. കുര്യനാട് കവലയിൽനിന്ന് മോനിപ്പള്ളി ഭാഗത്തേക്കും ആദ്യ വളവ് വരെയും സമാനമായ രീതിയിൽ അപകടം പെരുകുന്നു. കവലയിൽനിന്ന് 50 മീറ്റർ ദൂരത്തിൽ മറ്റൊരു അപകട മരണവുമുണ്ടായി. കവലയിലെ മൂടി ഇല്ലാത്ത ഓടയും അപകടത്തിന് ഇടയാക്കുന്നു. ബൈക്ക് യാത്രികരും കാൽനട യാത്രികരുമാണ് ഇവിടെ കൂടുതലും അപകടത്തിൽപ്പെടുന്നത്. എം.സി. റോഡ് മരണക്കെണിയോ സംസ്ഥാനത്തെ വിവിധ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിൽ ദിനംപ്രതി നടക്കുന്ന അപകടങ്ങൾ നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിലാക്കുന്നു. അമിതവേഗം, നിയമലംഘനം, റോഡിന്റെ വീതിക്കുറവ്, സിഗ്നൽ സംവിധാനങ്ങളുടെ അഭാവം എന്നിവയാണ് അപകടത്തിന് പ്രധാന കാരണം. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും സ്ഥിരപരിഹാരം കാണാനായിട്ടില്ല. - എസ്. ഷിന്റു, വ്യാപാരി, കുര്യനാട് സംവിധാനം വേണം എം.സി. റോഡിൽ കുര്യനാട് കവലയിൽനിന്ന് ഉഴവൂരിലേക്ക് തിരിയുന്ന ഭാഗത്ത് സിഗ്നൽ ബോർഡ്, സുരക്ഷാ വിളക്ക് തുടങ്ങിയ സംവിധാനങ്ങൾ ഒന്നുമില്ല. കവലയുടെ ഇരുവശത്തും ഉള്ള വളവ് തിരിഞ്ഞ് അമിത വേഗത്തിൽ വാഹനങ്ങൾ വരുന്നു. റോഡ് സുരക്ഷയ്ക്ക് അടിയന്തര നടപടി വേണം. ബിജി ഈറ്റാനിയേൽ, പ്രസിഡന്റ്, കുര്യനാട് ക്ഷീരസംഘം
