മയ്യിൽ : മെക്കാഡം ടാറിങ് അടർന്നുമാറിയ ഭാഗങ്ങൾ അപകടക്കെണിയായതിനെത്തുടർന്ന് പഞ്ചായത്തംഗങ്ങളും നാട്ടുകാരും അറ്റകുറ്റപ്പണി നടത്തി. ചാലോട്-മയ്യിൽ പ്രധാന റോഡിൽ എട്ടേയാർ ഇറക്കത്തിലാണ് നിരവധി അപകടങ്ങൾക്കിടയാക്കി ടാറിങ്ങിലെ വിള്ളൽ വില്ലനായത്. To advertise here, മുൻ കരാറുകാരനായ മുല്ലക്കൊടിയിലെ ആർ.പി.ഷംസുദ്ധീന്റെ സഹകരണത്തോടെയാണ് മയ്യിൽ പഞ്ചായത്തംഗങ്ങളായ ഉന്നലാങ്കണ്ടി നിസാർ, കെ.അജയൻ, കുറ്റ്യാട്ടൂർ പഞ്ചായത്തംഗം യൂശഫ് പാലക്കൽ എന്നിവർ പ്രവൃത്തി നടപ്പാക്കിയത്. കണ്ടക്കൈ റോഡ് കവല മുതൽ എട്ടേയാർ വരെയുള്ള ഭാഗത്തെ കുഴികളിലാണ് ടാറിങ് നടത്തിയത്. ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. കഴിഞ്ഞദിവസം മയ്യിലേക്ക് വരികയായിരുന്ന മലപ്പട്ടത്തെ യുവതിക്കാണ് ഇവിടെവെച്ച് സാരമായ പരിക്കേറ്റത്. വാഹനവുമായി വരുന്നവർ ഇവിടെയെത്തുമ്പോൾ പെട്ടെന്ന് വലത്തോട്ടേക്ക് തെന്നിമാറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടങ്ങൾക്കിടയാകുന്നത്. Published: 20 Apr 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അപകടക്കെണിയായ എട്ടേയാർ-മയ്യിൽ റോഡിലെ കുഴികളിൽ ടാറിങ് നടത്തി പഞ്ചായത്തംഗങ്ങൾ
M
MathrubhumiSource Link
20 days ago